ചെന്നൈയിൽ മരിച്ച 200ഓളം പേരെ ‘കാണാനില്ല’; അന്വേഷണത്തിന്​ ഉത്തരവിട്ട് സംസ്​ഥാന സർക്കാർ

ചെന്നൈ: തമിഴ്​നാട്ടിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കണക്കുകളിൽ കൃത്യതയില്ലെന്ന ആരോപണം ഉയർന്നതിനെ തുടർന്ന്​ യഥാർഥ കണക്ക്​ സമർപ്പിക്കാൻ ഉത്തരവിട്ട്​ തമിഴ്​നാട്​ സർക്കാർ. ചെന്നൈയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണത്തിൽ വിശ്വാസ്യതയില്ലെന്ന ആരോപണം ഉയർന്നതി​െന തുടർന്നാണ്​ നിർദേശം. 

ചെന്നൈയിൽ കോവിഡ്​ സ്​ഥിരീകരിച്ച 200ഓളം പേരുടെ മരണം സർക്കാരിൻെറ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ്​ ആരോപണം. ഇതേ തുടർന്ന്​ സംസ്​ഥാന സർക്കാർ ചെന്നൈ കോർപർഷൻ അധികൃതരോട്​ കൃത്യമായ കണക്ക്​ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. 

ചെന്നൈയിൽ മാത്രം 200ഒാളം മരണങ്ങൾ റിപ്പോർട്ട്​ ചെയ്യാനു​ണ്ടെന്ന്​ ചെന്നൈ കോർപറേഷൻ ഓഫിസിൽ പരിശോധന നടത്തിയ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്​ഥർ കണ്ടെത്തിയതായാണ്​ സൂചന. ബുധനാഴ്​ച വരെ സംസ്​ഥാനത്ത്​ 326 പേർ കോവിഡ്​ ബാധിച്ച്​ മരിച്ച​ുവെന്നാണ്​ സർക്കാരിൻെറ ഔദ്യോഗിക കണക്ക്​. ഇതിൽ 260 പേരും ചെന്നൈയിലാണ്​. എന്നാൽ മരണസംഖ്യ ഇതിൻെറ ഇരട്ടിയാണെന്നും സർക്കാർ കണക്കുകൾ മറച്ചുവെക്കു​ന്നുവെന്നുമാണ്​ ആരോപണം.

അതേസമയം കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം കുറച്ചുകാണിക്കുന്നതിനായി സംസ്​ഥാന സർക്കാർ യഥാർഥ കണക്കുകൾ മറച്ചുവെക്കുന്നുവെക്കുന്നു​െവന്ന ആരോപണം തമിഴ്​നാട്​ ആരോഗ്യ സെക്രട്ടറി ബീല രാജേഷ്​ നിഷേധിച്ചു. കോവിഡ്​ മരണത്തിൻെറ യഥാർഥ കണക്കുകൾ രേഖപ്പെടുത്തുന്നതിനായി ഒമ്പതംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും കൃത്യമായ വിവരം ശേഖരിക്കുമെന്നും അവർ വ്യക്തമാക്കി. 

മരിച്ചവരുടെ എണ്ണം ഒളിച്ചുവെക്കേണ്ട ആവശ്യമില്ല. അത്തരത്തിൽ ഒരിക്കലും ചെയ്യില്ല. സർക്കാർ, സ്വകാര്യ ആശുപത്രികളി​ൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്​. മൂന്നുമരണം രേഖപ്പെടുത്തിയില്ലെന്ന പുതിയ റിപ്പോർട്ട്​ പുറത്തുവന്നിരുന്നു. ഇൗ ആരോപണത്തിൻെറ വസ്​തുത അ​േന്വഷിക്കാനായി കമ്മിറ്റിയെ നി​േയാഗിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. 

ചെന്നൈ ആസ്​ഥാനമായി പ്രവർത്തിക്കുന്ന അഴിമതി വിരുദ്ധ മുന്നണി മെഡിക്കൽ കോളജിൽ കോവിഡ്​ ബാധിച്ച്​ മരിച്ച മൂന്നുപേരുടെ വിവരങ്ങൾ സംസ്​ഥാന സർക്കാരിൻെ ഔദ്യോഗിക കണക്കിൽ ​േരഖപ്പെടുത്തിയിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടി ആരോഗ്യ സെക്രട്ടറിക്ക്​ പരാതി നൽകിയിരുന്നു. 

പേരാമ്പൂരിലെ ദക്ഷിണ റെയിൽവേ ആശുപത്രിയിൽ ​മരിച്ച 20 പേരുടെ കണക്കുകൾ സർക്കാർ ഒൗദ്യോഗിക രേഖയിലില്ലെന്നും പറയുന്നു. സർക്കാർ മെഡിക്കൽ കോളജിൽ അടക്കം ഇത്തരത്തിൽ 200ൽ അധികംപേരുടെ കണക്കുകൾ സർക്കാർ മറച്ചുവെക്കുന്നതായും ആരോപണം ഉയരുന്നു. ആശുപത്രികളിൽനിന്ന് വിവരം ലഭിക്കാത്തതുകൊണ്ടാണ് റിപ്പോർട്ട് ചെയ്യാൻ വൈകുന്നതെന്നാണ് ആരോഗ്യവകുപ്പിൻെറ വിശദീകരണം. അതേസമയം കോർപറേഷൻ അധികൃതർക്ക്​ കൃത്യമായ കണക്കുകൾ കൈമാറുന്നുണ്ടെന്ന്​ ആശുപത്രി അധികൃതർ വ്യക്തമാക്കി. 

Tags:    
News Summary - Nearly 200 Missing Covid-19 Deaths from Tamil Nadus Official Toll -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.