ബിഹാറിലെ മൂന്നിലൊന്ന്​ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​ ഒരേ കുടുംബത്തിൽ ​നിന്ന്​

പാട്​ന: ബീഹാറിലെ 60 കോവിഡ് -19 കേസുകളിൽ മൂന്നിലൊന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്​​ സിവാൻ ജില്ലയിലെ ഒരു കുടുംബ ത്തിൽ നിന്നെന്ന്​ റിപ്പോർട്ട്. കഴിഞ്ഞ മാസം ഒമാനിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ നിന്നാണ് കോവിഡ്​ ബാധയുടെ ശൃം ഖല ആരംഭിച്ചത്.

മാർച്ച് 16 ന് ഒമാനിൽ നിന്ന്​ തിരിച്ചെത്തിയയാൾക്ക്​ ഏപ്രിൽ നാലിനാണ്​ കോവിഡ് 19 സ്ഥിരീകരിച്ചത്​ . ഇയാളുടെ കുടുംബത്തിലെ കുട്ടികളും സ്​ത്രീകളും ഉൾപ്പെടെ 22 പേർക്കാണ്​ പിന്നീട്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇവരിൽ പലർക്കും കോവിഡ്​ ലക്ഷണങ്ങളുണ്ടായിരുന്നില്ല.

വിദേശത്ത്​ നിന്നെത്തിയയാൾ ഉൾപ്പെടെ ചികിത്സ തേടിയ 23 പേരിൽ നാലുപേർ സുഖം പ്രാപിച്ചതായി ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു. ബാക്കിയുള്ളവരെ ക്വാറ​ൈൻറൻ ചെയ്​തിട്ടുണ്ട്​. പത്തുപേരുടെ രണ്ടാംഘട്ട പരിശോധനാഫലം പുറത്തുവരാനുണ്ട്​. സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ്​ ക്ലസ്റ്ററാണിത്​.

കോവിഡ്​ പോസിറ്റീവെന്ന്​ കണ്ടെത്തുന്നതിന്​ മുമ്പ്​ ഇയാൾ സിവാനിലെ നിരവധി ഭാഗങ്ങളിലേക്ക്​ യാത്ര ചെയ്​തിട്ടുണ്ട്​. ഇത്തരത്തിൽ ഈ വ്യക്തിയിൽ നിന്ന്​ 31 പേർക്കും​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. തുടർന്ന്​ സിവാൻ ജില്ലയിലെ 10 ബ്ലോക്കുകളിലായി നാൽപത്തിമൂന്ന് ഗ്രാമങ്ങൾ അടച്ചു.

രോഗിയെയും സമ്പർക്കത്തിലിരുന്നവരെയും കണ്ടെത്താൻ കഴിഞ്ഞത്​ വൈറസ്​ വ്യാപനമുണ്ടാകാതെ തടയാൻ സഹായിച്ചുവെന്ന്​ പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി സഞ്ജയ് കുമാർ പ്രതികരിച്ചു.

ബിഹാറിൽ 60 പേർക്കാണ്​ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്​. ഒരാൾ മരിക്കുകയും ചെയ്​തിരുന്നു. കോവിഡ്​ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട്​ ചെയ്​ത മൂന്ന് ജില്ലകളുടെ അതിർത്തികളും സംസ്ഥാന സർക്കാർ അടച്ചിട്ടിരുന്നു. ബെഗുസാരായി, നവാഡ, സിവാൻ എന്നീ ജില്ലകളാണ്​ അടച്ചിട്ടിരിക്കുന്നത്​.

Tags:    
News Summary - Nearly A Third Of Bihar's COVID-19 Cases From One Family - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.