ലൈസൻസ്​ വേണോ? റിവേഴ്​സ്​ എടുക്കണം

ന്യൂഡൽഹി: വണ്ടി റിവേഴ്​സ്​ എടുക്കാൻ നല്ല വശമില്ലെങ്കിൽ ഇനി ഡ്രൈവിങ്​ ലൈസൻസ്​ കിട്ടാൻ പ്രയാസം. ഇടത്തോട്ടും വലത്തോട്ടും റിവേഴ്​സ്​ എടുക്കുന്നതടക്കം, ഡ്രൈവിങ്​ നല്ലതുപോലെ അറിയുന്നവർക്കാണ്​ ലൈസൻസ്​ നൽകുന്നതെന്ന്​ ഉറപ്പു വരുത്തുമെന്ന്​ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി പാർലമെൻറിൽ പറഞ്ഞു.



റീജനൽ ട്രാൻസ്​പോർട്ട്​ ഓഫിസുകളിൽ​ ഡ്രൈവിങ്​ ലൈസൻസ്​ ടെസ്​റ്റിന്​ അപേക്ഷിക്കുന്നവരുടെ വിജയശതമാനം 69 ആയി നിജപ്പെടുത്ത​ും. കേ​ന്ദ്ര​ മോ​ട്ടോർ വാഹന ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണിത്​. ഡ്രൈവിങ്​ ലൈസൻസ്​, രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​ എന്നിവയുമായി ബന്ധപ്പെട്ട ഏതാനും സേവനങ്ങൾ ഓൺലൈൻ വഴിയാക്കും. നടപടി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാറുകളോട്​ അഭ്യർഥിച്ചിട്ടുണ്ട്​.


​ൈ​ഡ്രവിങ്​ ലൈസൻസ്​ കാലാവധിക്ക്​ ഒരു വർഷത്തിനു മു​േമ്പാ, കാലാവധി കഴിഞ്ഞ്​ ഒരു വർഷം തികയുന്നതിനു മു​േമ്പാ പുതുക്കാൻ അനുവദിക്കും. വീടുവിട്ട്​ വിദൂര സ്ഥലങ്ങളിൽ ​േ​ജാലി ചെയ്യുന്നവർക്കും മറ്റും ഇതു കൂടുതൽ പ്രയോജനപ്പെടുമെന്ന്​ മ​ന്ത്രി വിശദീകരിച്ചു. 



Tags:    
News Summary - Need a license? Take the reverse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.