ലൈസൻസ് വേണോ? റിവേഴ്സ് എടുക്കണം
text_fieldsന്യൂഡൽഹി: വണ്ടി റിവേഴ്സ് എടുക്കാൻ നല്ല വശമില്ലെങ്കിൽ ഇനി ഡ്രൈവിങ് ലൈസൻസ് കിട്ടാൻ പ്രയാസം. ഇടത്തോട്ടും വലത്തോട്ടും റിവേഴ്സ് എടുക്കുന്നതടക്കം, ഡ്രൈവിങ് നല്ലതുപോലെ അറിയുന്നവർക്കാണ് ലൈസൻസ് നൽകുന്നതെന്ന് ഉറപ്പു വരുത്തുമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെൻറിൽ പറഞ്ഞു.
റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് അപേക്ഷിക്കുന്നവരുടെ വിജയശതമാനം 69 ആയി നിജപ്പെടുത്തും. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണിത്. ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഏതാനും സേവനങ്ങൾ ഓൺലൈൻ വഴിയാക്കും. നടപടി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാറുകളോട് അഭ്യർഥിച്ചിട്ടുണ്ട്.
ൈഡ്രവിങ് ലൈസൻസ് കാലാവധിക്ക് ഒരു വർഷത്തിനു മുേമ്പാ, കാലാവധി കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുേമ്പാ പുതുക്കാൻ അനുവദിക്കും. വീടുവിട്ട് വിദൂര സ്ഥലങ്ങളിൽ േജാലി ചെയ്യുന്നവർക്കും മറ്റും ഇതു കൂടുതൽ പ്രയോജനപ്പെടുമെന്ന് മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.