ഹൈദരാബാദ്: ഉപഭോക്തൃ താൽപര്യം മാനിച്ച് പെട്രോളിയം ഉൽപന്നങ്ങളെ ചരക്കുസേവന നികുതിക്ക് (ജി.എസ്.ടി) കീഴിൽ കൊണ്ടുവരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പെട്രോളിയം ഉൽപന്നങ്ങൾക്ക് രാജ്യത്തെങ്ങും ഏകീകൃത നികുതി സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന് സംസ്ഥാനങ്ങളോടും ധനമന്ത്രാലയത്തോടും ആവശ്യപ്പെട്ടതായി പ്രധാൻ വാർത്ത ഏജൻസിയോട് പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങൾക്ക് രണ്ടുതരം നികുതിയാണുള്ളത്. കേന്ദ്ര എക്സൈസ് നികുതിയും സംസ്ഥാനത്തിെൻറ മൂല്യവർധിത നികുതിയും (വാറ്റ്).
അതിനാലാണ് ഏകീകൃത നികുതി വേണമെന്ന് ആവശ്യപ്പെടുന്നത്. പെട്രോൾ, ഡീസൽ വില പ്രതിദിനം നിർണയിക്കുന്നതിനെ ന്യായീകരിച്ച പ്രധാൻ, കേന്ദ്രം ശേഖരിക്കുന്ന നികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് കിട്ടുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കിയാണ് ആഭ്യന്തരവില നിർണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര, ആഭ്യന്തര വിലകൾ തമ്മിൽ അന്തരമില്ല. അന്താരാഷ്ട്ര വില കൂടിയാൽ ആഭ്യന്തര വിലയും വർധിക്കും. കുറയുേമ്പാഴും അതുപോലെതന്നെ.
നികുതിവരുമാനത്തിെൻറ വലിയൊരു ഭാഗം സംസ്ഥാനങ്ങളിലേക്ക് വരുന്നു. കേന്ദ്രത്തിന് വിവിധ വികസന, ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ പണം വേണം. പണം ചാക്രികമായി കൈമാറ്റം ചെയ്യുന്നതിലൂടെയാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതെന്നും പ്രധാൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.