ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച് പൊതുഉപയോഗത്തിന് നിയമപരമായ അനുമതി നൽകിയ കോവിഡ് -19 വാക്സിെൻറ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തേണ്ടതുണ്ടെന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. നിരവധി പേരിൽ പരീക്ഷിച്ച് ഫലപ്രദമാകുമെങ്കിൽ മാത്രമേ വാക്സിനെ അംഗീകാരിക്കാനാകൂയെന്നും ഡോ. ഗുലേറിയ പറഞ്ഞു.
റഷ്യയുടെ വാക്സിൻ വിജയകരമാകണമെങ്കിൽ, അത് സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വാക്സിൻ ഉപയോഗിക്കുന്നവരിൽ പാർശ്വഫലങ്ങളൊന്നും ഉണ്ടാകരുത്. അത് പ്രതിരോധശേഷിയും സംരക്ഷണവും നൽകുന്നതാകണമെന്നും ഡോ. ഗുലേറിയ പറഞ്ഞു. വാക്സിൻ വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് -19 നെതിരെ വികസിപ്പിച്ചെടുത്ത വാക്സിൻ സുസ്ഥിര പ്രതിരോധശേഷി നൽകുമെന്ന് റഷയൻ പ്രസിഡൻറ് വ്ളാദമിർ പുടിൻ അറിയിച്ചിരുന്നു. സ്വന്തം പെൺമക്കളിൽ ഒരാൾക്ക് കുത്തിവെപ്പ് നൽകിതായും അതിനുശേഷം അവർ സുഖംപ്രാപിച്ചതായും അദ്ദേഹം വിശദീകരിച്ചിരുന്നു.
സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച, ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമായ സ്പുട്നികിെൻറ സ്മരണാർഥം വാക്സിന് 'സ്പുട്നിക് 5' എന്ന പേരാണ് നൽകിയിരിക്കുന്നത്. എന്നാൽ വാക്സിെൻറ അന്തിമ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയിൽ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ പറയുന്നത്.
മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിൻ വർഷാവസാനത്തോടെ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ ബിസിനസ് കമ്പനിയായ സിസ്റ്റമ അറിയിച്ചിരുന്നു. വാക്സിൻ രണ്ട് ഡോസുകളായാണ് നൽകുന്നത്. ഈ മാസം അവസാനം അല്ലെങ്കിൽ സെപ്റ്റംബർ ആദ്യം വാക്സിൻ മെഡിക്കൽ ഓഫീസർമാർക്കും തുടർന്ന് അധ്യാപകർക്കും നൽകുമെന്ന് റഷ്യ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.