ഗൂഡല്ലൂർ: 70 ദിവസങ്ങൾക്കുശേഷം സംസ്ഥാനത്ത് ബസ് സർവിസ് പുനരാരംഭിച്ചു. ചെന്നൈ ഉൾപ്പെടെ നാലു ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലുമുള്ള 50 ശതമാനം സർവിസുകൾ ഉപയോഗപ്പെടുത്താനാണ് സർക്കാർ നിർദേശം.
സംസ്ഥാനത്തെ ജില്ലകളെ എട്ടു മണ്ഡലങ്ങളായി പ്രഖ്യാപിച്ചാണ് ബസ് സർവിസിന് അനുമതി. കോയമ്പത്തൂർ, നീലഗിരി, ഈറോഡ്, തിരുപ്പൂർ, കരൂർ, സേലം, നാമക്കൽ എന്നീ ജില്ലകളാണ് ഒന്നാം മണ്ഡലം.
ധർമപുരി, വേലൂർ, തിരുപ്പത്തൂർ, റാണിപേട്ടൈ, കൃഷ്ണഗിരി എന്നീ ജില്ലകളിൽ രണ്ടാം മണ്ഡലത്തിലും വിഴുപുറം, തിരുവണ്ണാമല, കടലൂർ, കള്ളക്കുറിച്ചി മൂന്നാം മണ്ഡലവും, നാഗപട്ടിണം, തിരൂവാരൂർ, തഞ്ചാവൂർ, തിരുച്ചി, അരിയല്ലൂർ, പെരംബലൂർ, പുതുക്കോട്ട നാലാം മണ്ഡലമായും, ദിണ്ഡുക്കൽ, മധുര, തേനി, വിരുതുനഗർ, ശിവഗംഗൈ, രാമനാഥപുരം അഞ്ചാം മണ്ഡലത്തിലും തൂത്തുക്കുടി, നെല്ലൈ, കന്യാകുമാരി, തെങ്കാശി ആറാം മണ്ഡലമായും, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് ഏഴാം മണ്ഡലത്തിലും ചെന്നൈ നഗരം എട്ടാം സോണിലും ഉൾപ്പെടുത്തിക്കൊണ്ടാണ് ബസ് സർവിസ് തുടങ്ങിയത്. അതേസമയം, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട്, ചെന്നൈ എന്നിവിടങ്ങളിൽ ബസ് സർവിസില്ല. കോവിഡ് വ്യാപനവും രോഗികളും മരണവും കൂടുതൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഇവിടങ്ങളിൽ ലോക്ഡൗൺ നിയമം കർശനമാക്കിയിട്ടുള്ളത്.
ഗൂഡല്ലൂർ ഡിപ്പോയിൽനിന്ന് തിങ്കളാഴ്ച രാവിലെ 18 ബസുകളാണ് സർവിസ് നടത്തിയത്. കോയമ്പത്തൂരിലേക്ക് രണ്ട്, ഈറോഡ് ഒന്നുമാണ് അയൽജില്ലകളിലേക്കു പുറപ്പെട്ടത്. മറ്റുള്ളവ ഊട്ടിയടക്കം ലോക്കൽ ട്രിപ്പുകളാണ് സർവിസ് നടത്തിയത്. മാസ്ക് ധരിക്കാതെ വരുന്ന യാത്രക്കാരെ അനുവദിക്കുന്നില്ല. ബസിൽ കയറുമ്പോൾ സാനിറ്റൈസർ നൽകിയാണ് പ്രവേശനം. അകലംപാലിച്ചാണ് സീറ്റിലെ ഇരുത്തവും. ൈഡ്രവറെയും കണ്ടക്ടറുടെയും ശരീരോഷ്മാവ് പരിശോധിച്ചശേഷമാണ് ജോലിക്കു കയറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.