ന്യൂഡൽഹി: കശ്മീർ പ്രശ്നത്തിൽ ജവഹർലാൽ നെഹ്റുവിനെ വീണ്ടും കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക ശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയിലെത്തിച്ചത് നെഹ്റുവാണ്. ഹിമാലയത്തേക്കാൾ വലിയ തെറ്റാണ് നെഹ്റു ചെയ്തത്. നെഹ്റു ഒറ ്റക്കെടുത്ത തീരുമാനമായിരുന്നു അതെന്നും അമിത് ഷാ പറഞ്ഞു.
630 നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കാനുള്ള ഉത്തരവാദ ിത്തമായിരുന്നു സർദാർ പട്ടേലിനുണ്ടായിരുന്നത്. എന്നാൽ നെഹ്റുവിന് ജമ്മു കശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കുക എന്ന ഒറ്റ ചുമതല മാത്രമായിരുന്നു ഉള്ളത്. ഈ ചുമതല 2019 ആഗസ്റ്റിലാണ് യാഥാർഥ്യമായത് -അമിത് ഷാ പറഞ്ഞു.
ഇത്രയും കാലത്തെ കോൺഗ്രസ് സർക്കാറുകൾ ചരിത്രത്തെ വളച്ചൊടിക്കുകയായിരുന്നു. 1947 മുതൽക്കേ കശ്മീർ വിവാദ വിഷയമായിരുന്നു. എന്നാൽ, ഒരേ അബദ്ധം ആവർത്തിക്കുന്നവർ ചരിത്രം എഴുതിത്തുടങ്ങിയതോടെ യാഥാർഥ്യം മറച്ചുവെക്കപ്പെട്ടു. കശ്മീരിന്‍റെ യാഥാർഥ്യങ്ങൾ ജനം അറിയേണ്ട കാലമാണിത്.
അന്താരാഷ്ട്ര വേദികളിൽ ഒരു രാഷ്ട്രവും പാകിസ്താനെ പിന്തുണക്കുന്നില്ല. എല്ലാവരുടെയും പിന്തുണ ഇന്ത്യക്കാണ്. ഇത് നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയം കൂടിയാണെന്നും ഷാ പറഞ്ഞു. കശ്മീരിൽ സാധാരണ സാഹചര്യം ഉടൻ പുനസ്ഥാപിക്കും. അവിടെ ഒന്നിനും ഉപരോധം ഏർപ്പെടുത്തിയിട്ടില്ല. 196 പൊലീസ് സ്റ്റേഷനുകളിൽ എട്ടിടത്ത് മാത്രമാണ് നിരോധനാജ്ഞ നിലവിലുള്ളത്.
ടെലിഫോൺ ബന്ധം പുനസ്ഥാപിക്കാത്തത് മനുഷ്യാവകാശ ലംഘനമായി കരുതുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ കശ്മീരിൽ 41,000 ഓളം പേർക്ക് ജീവൻ നഷ്ടമായതാണ് യഥാർഥ മനുഷ്യാവകാശ ലംഘനമെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.