നേപാൾ പൊലീസിന്‍റെ വെടിയേറ്റ് ബിഹാർ അതിർത്തിയിൽ ഒരാൾ കൊല്ലപ്പെട്ടു

പട്ന: അതിർത്തിയിൽ നേപാൾ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ബിഹാറിലെ സിതാമർഹിയിലെ സൊനേബർശ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഹോബ ഗ്രാമവാസിയായ വികേഷ്​ യാദവ്​ (22) ആണ് മരിച്ചത്.

ലാൽബന്ദി-ജാൻകി നഗർ അതിർത്തിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കൃഷി സ്ഥലത്ത് പണിയെടുക്കുമ്പോഴായിരുന്നു നേപാൾ സായുധ പൊലീസിന്‍റെ (എ.പി.എഫ്.) വെടിവെപ്പെന്ന് റിപ്പോർട്ടുണ്ട്.

കോവിഡ് 19 വ്യാപനത്തെ തുടർന്ന് മാർച്ച് 22ന് നേപാൾ തങ്ങളുടെ അന്താരാഷ്ട്ര അതിർത്തികൾ അടച്ചിരുന്നു. ബന്ധുക്കളെ കാണാൻ ആളുകൾ അതിർത്തിക്കിരുവശത്തേക്കും സഞ്ചരിക്കാറുണ്ടെന്നും ഇത്തരത്തിലെ ഒരു സംഭവമാണ് പ്രശ്നത്തിനിടയാക്കിയതെന്നും അധികൃതർ പറയുന്നു. എന്നാൽ, സ്ഥലത്ത് 80ഓളം പേർ എത്തിയെന്നും ആദ്യം ആകാശത്തേക്ക് വെടിവെച്ചിരുന്നെന്നും എ.പി.എഫ് പറയുന്നു.

Tags:    
News Summary - Nepal Police kills Indian Bihar border-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.