ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുയർത്തുന്നു. 24 മണിക്കൂറിനിടെ 5609 കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇത് രണ്ടാംതവണയാണ് ഇത്രയേറെ കേസുകൾ ഒരുദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,12,359 ആയി. മരണം 3,435ഉം.
45,299 ആളുകൾ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 40 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. ഏഴുശതമാനത്തിൽ താഴെ രോഗികൾക്കു മാത്രമാണ് ആശുപത്രിസഹായം വേണ്ടതെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് രണ്ടാഴ്ചക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇരട്ടിവർധനവാണ് രേഖപ്പെടുത്തുന്നത്.
ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ആകെ രോഗികളുടെ എണ്ണം 40000ത്തിലേക്ക് കടക്കുകയാണിവിടെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേരുടെ ജീവൻ കൂടി പൊലിഞ്ഞതോടെ ആകെ മരണം 1390 ആയി. തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്. അതിൽ തമിഴ്നാട്ടിലും ഗുജറാത്തിലും ഡൽഹിയിലും രോഗബാധിതരുടെ എണ്ണം 10,000 കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.