'പഞ്ചാബിൽ ഇനി പുതിയ മാഫിയ വിരുദ്ധ യുഗം'; ആപ്പിനെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി സിദ്ദു

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പഞ്ചാബിൽ കോൺഗ്രസിനിടയിൽ പൊട്ടിത്തെറി രൂക്ഷമായിരുന്നു. തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിനൊടുവിൽ നേതാക്കൾക്കിടയിൽ വഴക്ക് മൂർഛിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ ആം ആദ്മി പാർട്ടിയെ പിന്തുണച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു രംഗത്തെത്തിയിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ പരാജയത്തെ തുടർന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ​മാരോട് രാജിവെക്കാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് ഒരു ദിവസത്തിന് ശേഷം, സ്വന്തം പാർട്ടിയിൽ നിന്ന് സംസ്ഥാനം തട്ടിയെടുത്ത ആം ആദ്മി പാർട്ടിയെ പിന്തുണച്ച് നവജ്യോത് സിംഗ് സിദ്ദു വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത പുതിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ആശംസിച്ചുകൊണ്ട് സിദ്ദു രംഗത്തെത്തി. 'പഞ്ചാബിൽ പുതിയ മാഫിയ വിരുദ്ധ യുഗം' എന്നാണ് സിദ്ദു ഇതിനെ വിശേഷിപ്പിച്ചത്. ആം ആദ്മിയെ അധികാരത്തിൽ എത്തിച്ചത് മികച്ച തീരുമാനം എന്നായിരുന്നു സിദ്ദു ആദ്യം പറഞ്ഞത്. 

Tags:    
News Summary - "New Anti-Mafia Era": Navjot Sidhu Humiliates Congress Again, Says This

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.