ന്യൂഡൽഹി: റോബർട്ട് വാദ്രയുമായി ബന്ധമുള്ള കമ്പനിക്കെതിരെ പുതിയ കള്ളപ്പണമിടപാ ട് കേസ്. 2008 ൽ ഹരിയാന ഗുരുഗ്രാമിൽ നടത്തിയ ഭൂമി ഇടപാടിലാണ് എൻഫോഴ്സ്മെൻറ് ഡയറ ക്ടറേറ്റ് കേസെടുത്തത്. വാദ്രയുമായി ബന്ധമുള്ള മൂന്നുപേരുടെ സ്ഥാപനങ്ങളിലും വീ ടുകളിലും കഴിഞ്ഞമാസം തെരച്ചിൽ നടത്തിയിരുന്നു.
പ്രതിരോധ ഇടപാടുകളിലെ കമീഷൻ, വിദേശങ്ങളിൽ സ്വരുക്കൂട്ടിയ ആസ്തി എന്നിവ സംബന്ധിച്ചായിരുന്നു തെരച്ചിൽ. കഴിഞ്ഞ സെപ്റ്റംബറിൽ ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡുകളും പുതിയ കേസും.
വാദ്രക്ക് ബന്ധമുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഗുരുഗ്രാം സെക്ടർ 83ൽ വാങ്ങിയ 3.5 ഏക്കർ സ്ഥലമാണ് കേസിന് ആധാരം. 2008ൽ ഏഴരക്കോടി രൂപക്കാണ് ഭൂമി വാങ്ങിയത്. ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിസഭയായിരുന്നു അന്ന് ഹരിയാന ഭരിച്ചിരുന്നത്. പിന്നീട് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഇൗ സ്ഥലം 58 കോടി രൂപക്ക് ഡി.എൽ.എഫിന് വിൽക്കുകയായിരുന്നു.
സ്ഥലം റെസിഡൻഷ്യൽ കോളനിയായി വികസിപ്പിക്കാൻ ഹൂഡയുടെ സ്വാധീനത്തിൽ വ്യാവസായിക ലൈസൻസ് നേടിയതിനെ തുടർന്നായിരുന്നു ഇടപാടെന്നാണ് എഫ്.െഎ.ആറിൽ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.