ന്യൂഡൽഹി: ബി.ജെ.പിക്കെതിരായ ബിഹാറിലെ മഹാസഖ്യം തകർന്നതിന് പിന്നാലെ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് പുതിയ കുരുക്ക്. യു.പി.എ സർക്കാറിൽ മന്ത്രിയായിരിക്കെ റെയിൽവേ ഹോട്ടലുകളുടെ നടത്തിപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണ് കേസെടുത്തത്.
ഇൗ മാസമാദ്യം സി.ബി.െഎ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ലാലുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് സ്വമേധയാ കേസെടുത്തത്.
ലാലുവിനുപുറമെ ഭാര്യയും ബിഹാർ മുൻമുഖ്യമന്ത്രിയുമായ റാബ്റി ദേവി, മകൻ തേജസ്വി യാദവ്, സുജാത ഹോട്ടൽസ് ഡയറക്ടർമാരായ വിജയ് കൊച്ചാർ, വിനയ് കൊച്ചാർ, െഎ.ആർ.സി.ടി.സി മാനേജിങ് ഡയറക്ടർ പി.കെ. ഗോയൽ എന്നിവരും ഇപ്പോൾ ലാറ െപ്രാജക്ട്സ് എന്നറിയപ്പെടുന്ന ഡിലൈറ്റ് മാർക്കറ്റിങ് കമ്പനിയുമാണ് സി.ബി.െഎ കേസിലെ പ്രതികൾ. ലാലു മന്ത്രിയായിരിക്കെ രണ്ടു െഎ.ആർ.സി.ടി.സി ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല കൈക്കൂലി വാങ്ങി ഒരു കമ്പനിക്ക് നൽകിയെന്നാണ് സി.ബി.െഎ പറയുന്നത്. പട്നയിലെ കണ്ണായസ്ഥലത്തെ ഭൂമിയാണ് സരള ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ബിനാമി കമ്പനി മുഖേന ലാലു കൈപ്പറ്റിയതത്രെ. റാഞ്ചി, പുരി എന്നിവിടങ്ങളിലെ റെയിൽവേ ഹോട്ടൽ നടത്തിപ്പാണ് സുജാത ഹോട്ടൽസിന് ലാലു നൽകിയത്. ജൂലൈ അഞ്ചിനാണ് സി.ബി.െഎ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് അധികാരമുണ്ട്. അന്വേഷണം പുരോഗമിക്കുന്നതോടെ ഇത്തരം നടപടിയുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.