ബംഗളൂരു: മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരായ ആക്രമണം തുടർന്ന് ബി.ജെ.പിയുടെ മുതിർന്ന എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ. ഉഗാദി കഴിഞ്ഞാൽ കർണാടകക്ക് പുതിയ മുഖ്യമന്ത്രിയുണ്ടാവുെമന്നാണ് യത്നാലിെൻറ പുതിയ വിവാദ പ്രസ്താവന.
ഏപ്രിൽ 13നാണ് കർണാടകയിലെ കാർഷികാഘോഷമായ ഉഗാദി. കർണാടകയിെല പുതിയ മുഖ്യമന്ത്രി വടക്കൻ കർണാടകയിൽനിന്നുള്ള ഒരാളായിരിക്കുെമന്ന് രണ്ടു ദിവസം മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. അതിെൻറ തുടർച്ചയായാണ് 'മാറ്റ തീയതി'കൂടി കുറിച്ചുള്ള പുതിയ പ്രസ്താവന.
മന്ത്രിസ്ഥാനത്തിനുവേണ്ടി ഇനിയും യാചിക്കാനില്ലെന്നും വടക്കൻ കർണാടകയിൽനിന്നുള്ള ഒരാൾ ൈവകാതെ മുഖ്യമന്ത്രിയാവുന്നതോടെ തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ വികസനത്തിൽ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്ന് യെദിയൂരപ്പക്കെതിരെ ആഞ്ഞടിച്ച യത്നാൽ മുഖ്യമന്ത്രി ഉൾപ്പെട്ട 'ദുരൂഹ സീഡി' വിവാദം സംബന്ധിച്ച ആരോപണമുയർത്തിയിരുന്നു. യെദിയൂരപ്പ ഉൾപ്പെട്ട സംഭവത്തിെൻറ സീഡി ഉപയോഗിച്ച് ചിലർ അദ്ദേഹത്തെ ബ്ലാക്ക്മെയിൽ ചെയ്താണ് മന്ത്രിപദവി നേടിയതെന്ന് യത്നാൽ തുറന്നടിച്ചു.
വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയും ബി.ജെ.പി എം.എൽ.എയുടെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ബി.ജെ.പി നേതൃത്വം യത്നാലിന് ശാസന നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.