ന്യൂഡൽഹി: രാജ്യത്ത് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വകഭേദം സംഭവിച്ച ബി 1.1.28.2 വൈറസിനെയാണ് കണ്ടെത്തിയത്.
പൂനെയില നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങിലാണ് വകഭേദം കണ്ടെത്തിയത്. ബ്രസീല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്.
രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റ് കോവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. പകര്‍ച്ചാ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡെൽറ്റാ വേരിയന്‍റുമായി സാമ്യം പുലർത്തുന്നതാണ് പുതിയ വേരിയന്‍റ്. ആൽഫ വേരിയന്‍റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവ കൂടുതൽ അപകടകാരിയാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.