വ്യക്തിവിവര ഡിജിറ്റൽ സംരക്ഷണ ബിൽ: നിയമലംഘനത്തിന് പിഴ 500 കോടി വരെ

ന്യൂഡൽഹി: നിർദിഷ്ട വ്യക്തിവിവര ഡിജിറ്റൽ സംരക്ഷണ ബില്ലിൽ (ഡിജിറ്റൽ പേഴ്സനൽ പ്രൊട്ടക്ഷൻ ബിൽ-2022) വ്യവസ്ഥകൾ ലംഘിച്ചാലുള്ള പിഴ 500 കോടിവരെയായി കേ​ന്ദ്രം ഉയർത്തി. 2019ലെ കരടു ബില്ലിൽ പിഴ തുക 15 കോടിയോ സ്ഥാപനത്തിന്റെ മൊത്ത വരുമാനത്തിന്റെ നാലു ശതമാ​നമോ ആയിരുന്നു. വ്യക്തികളുടെ വിവരങ്ങൾക്ക് മതിയായ സംരക്ഷണം നൽകലും നിയമവിധേയമായ കാര്യങ്ങൾക്കു മാത്രം ഉപയോഗിക്കലുമാണ് ബില്ലിന്റെ ഉദ്ദേശ്യമെന്ന് അധികൃതർ വ്യക്തമാക്കി.

ആഗസ്റ്റിൽ കേന്ദ്രം പിൻവലിച്ച ഡേറ്റ സംരക്ഷണ ബില്ലിനു പകരമാണ് പുതിയ ബില്ലിൽ നിർദേശം വന്നത്. ഇതു പ്രകാരം രാജ്യത്ത് ഡേറ്റ സംരക്ഷണ ബോർഡ് രൂപവത്കരിക്കാൻ ശിപാർശയുണ്ട്. ബോർഡ് ആയിരിക്കും നിയമലംഘനങ്ങളിൽ അന്വേഷണം നടത്തി പിഴ ചുമത്തുന്നത്.

തങ്ങളുടെ കൈയിലുള്ള വ്യക്തിവിവരങ്ങൾ ചോരുന്ന സ്ഥിതിയുണ്ടായാൽ ഇത് കൈകാര്യം ചെയ്തവർ 250 കോടി വരെ പിഴയടക്കേണ്ടിവരും. വിവര ചോർച്ചയുടെ കാര്യം ഡേറ്റയുടെ ഉടമയെയോ ബോർ​ഡിനെയോ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായാൽ ഡേറ്റ പ്രോസസിങ് നടത്തിയവർ 200 കോടി വരെ പിഴയടക്കണം.

നിയമ, അന്വേഷണ കാര്യങ്ങളിൽ രാജ്യത്തിന് പുറത്തുള്ള വ്യക്തിയുടെ വിവരങ്ങൾ കൈമാറാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. ഡിസംബർ 17 വരെ ബില്ലിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.

Tags:    
News Summary - New Data Protection Bill moots 500 crore fine for data breach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.