പുതിയ പതാക, പ്രത്യയശാസ്​ത്രം: ഹിന്ദുത്വ രാഷ്​ട്രീയത്തോട്​ കൂടുതൽ അടുക്കാൻ എം.എൻ.എസ്​

മുംബൈ: മഹാരാഷ്​ട്ര രാഷ്​ട്രീയത്തിൽ മാറ്റത്തിനൊരുങ്ങി മഹാരാഷ്​ട്ര നവനിർമ്മാൺ സേന. പതാക മാറ്റുന്നതിനുള്ള നീ ക്കങ്ങൾ പാർട്ടി നടത്തുന്നുവെന്നാണ്​ റിപ്പോർട്ടുകൾ.

ഹിന്ദുത്വ പ്രത്യയശാസ്​ത്രത്തിലേക്ക്​ കൂടുതൽ അടുക്കാനാണ്​ രാജ്​ താക്കറെയുടെ നേതൃത്വത്തിലുള്ള എം.എൻ.എസി​​െൻറ നീക്കം. കാവി നിറത്തിന്​ മേൽ ആർക്കും കോപ്പിറൈറ്റില്ലെന്ന നവനിർമ്മാണസേന നേതാവ്​ സന്ദീപ്​ ദേശ്​പാണ്ഡയുടെ പരാമർശം എം.എൻ.എസി​​െൻറ മാറ്റത്തെയാണ്​ സൂചിപ്പിക്കുന്നത്​. വ്യാഴാഴ്​ച ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാണ്​ റിപ്പോർട്ട്​.

ശിവസേനയിലെ പിളർപ്പിനെ തുടർന്നാണ്​ 2006ൽ രാജ്​താക്കറെ എം.എൻ.എസ്​ രുപീകരിക്കുന്നത്​. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എൻ.എസ്​ മോശം പ്രകടനമാണ്​ നടത്തിയത്​. ശിവസേന കോൺഗ്രസിനും എൻ.സി.പിക്കുമൊപ്പം ചേർന്ന്​ മതേതര രാഷ്​ട്രീയത്തിലേക്ക്​ കൂടുതൽ അടുക്കു​േമ്പാൾ ബി.ജെ.പിയെ കൂടെ കൂട്ടി ഹിന്ദുത്വ രാഷ്​ട്രീയത്തിലേക്ക്​ പോകാനാണ്​ എം.എൻ.എസി​​െൻറ ശ്രമം.

Tags:    
News Summary - New flag, Raj Thackeray's Maharashtra Navnirman Sena-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.