'മതത്തി​െൻറ പേരിലുള്ള തീവ്രവാദം ഇസ്ലാമിക്​ ജിഹാദ് മാത്രം'; ജെ.എൻ.യുവിലെ പുതിയ കോഴ്​സ്​ വിവാദത്തിൽ

ന്യൂഡൽഹി: ഡൽഹി ജവഹർ ലാൽ നെഹ്​റു സർവകലാശാലയിലെ പുതിയ കോഴ്​സിനെച്ചൊല്ലി വിവാദം. എഞ്ചിനീയറിങ്​ ഡ്യൂവൽ ഡിഗ്രീ വിദ്യാർഥികൾക്കുള്ള ഓപ്​ഷനൽ കോഴ്​സാണ് വിവാദത്തിൽ അകപ്പെട്ടത്​. 'Counter Terrorism, Asymmetric Conflicts and Strategies for Cooperation among Major Powers എന്ന കോഴ്​സിൽ ​ ഇസ്​ലാമിക്​ ജിഹാദിസം മാത്രമാണ്​ മതതീ​വ്രവാദമെന്നാണ്​ പഠിപ്പിക്കുന്നത്​. ചൈനയും സോവിയറ്റ്​ യൂനിയനും അടക്കമുള്ളവരാണ്​ ചരിത്രപരമായി തീവ്രവാദത്തിന്​ വളമിട്ടതെന്നും കോഴ്​സ്​ സിലബസിലുണ്ട്​​.

ആഗസ്​റ്റ്​ 17ന്​ കൂടിയ അക്കാദമിക്​ കൗൺസിലാണ്​ പുതിയ കോഴ്​സിന്​ അംഗീകാരം നൽകിയത്​. എഞ്ചിനീയറിങ്​ വിദ്യാർഥികൾക്കുള്ള കോഴ്​സിൽ ഓപ്​ഷനലായാണ്​ വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത്​. സംഭവം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്​. അക്കാദമിക്​ കൗൺസിലിൽ തന്നെ നിരവധി പേർ ഇതിനെ എതിർത്തെങ്കിലും കൗൺസിൽ കോഴ്​സ്​ അംഗീകരിക്കുകയായിരു​ന്നുവെന്ന്​ ഇന്ത്യടുഡേ റിപ്പോർട്ട്​ ചെയ്​തു. സെപ്​റ്റംബർ 20നു​ പുതിയ കോഴ്​സ്​ ആരംഭിക്കും.

എന്നാൽ സംഭവത്തെ ചോദ്യം ചെയ്​ത്​ ജെ.എൻ.യു ടീച്ചേഴ്​സ്​ അസോസിയേഷൻ സെക്രട്ടറി മൗഷുമി ബാസു രംഗത്തെത്തി. ''മതത്തെയും തീവ്രവാദത്തെയും ഇങ്ങനെയാണ്​ ബന്ധിപ്പിക്കുന്നതെങ്ങനെങ്കിൽ തെരുവിലുള്ള മനുഷ്യരും വിദ്യാഭ്യാസമുള്ളവരും തമ്മിൽ എന്താണ്​ വ്യത്യാസമുണ്ടാകുക. മ്യാൻമറിലും ശ്രീലങ്കയിലും നടക്കുന്നതിനെക്കുറിച്ച്​ എന്ത്​ പറയും?. അവരെ ബുദ്ധിസ്​റ്റ്​ തീവ്രവാദികൾ എന്നുപറയാമോ?.

തീവ്രവാദം തീർച്ചയായും ഉൾപ്പെടുത്തണം. പക്ഷേ അത്​ ചർച്ചകളിലൂടെയാകണം. എഞ്ചിനീയറിങ്ങ്​ വിദ്യാർഥികൾക്ക്​ അന്താരാഷ്​ട്ര കാര്യങ്ങൾ അറിയാനാണെങ്കിൽ വാക്​സിനേഷൻ പോലെയോ ജെനറ്റിക്​ എഞ്ചിനീയറിങ്​ പോലെയോ ഉള്ള കാര്യങ്ങൾ ഉൾപ്പെടുത്താമല്ലോ?. അതുകൊണ്ട്​ ഈ വിഷയം ഉൾപ്പെടുത്തിയതിൽ സംശ​യങ്ങളുണ്ട്​'' -മൗഷുമി പറഞ്ഞു.

എന്നാൽ എഞ്ചിനീയറിങ്​ വിദ്യാർഥികൾ അന്താരാഷ്​ട്ര സുരക്ഷയും ടെക്​നോളജിയോടൊപ്പം അറിഞ്ഞിരിക്കണമെന്നാണ്​ കോഴ്​സ്​ രൂപവൽക്കരിച്ച അരവിന്ദ്​ കുമാറി​െൻറ ഭാഷ്യം. നിരവധി രാജ്യങ്ങൾക്ക്​ തീവ്രവാദവുമായി ബന്ധമുണ്ടെന്നും അത്​ ദക്ഷിണേഷ്യയിൽ പ്രധാനമായതിനാലുമാണ്​ ഉൾപ്പെടുത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 

Tags:    
News Summary - New JNU course calls Islamic Jihadi terrorism the only form of religious terrorism, sparks controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.