ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാൾ സർക്കാർ മന്ത്രിസഭാംഗങ്ങളായി ആം ആദ്മി പാർട്ടി (ആപ്) എം.എൽ.എമാരായ സൗരഭ് ഭരദ്വാജും ആതിഷി മര്‍ലേനയും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിൻ എന്നിവരുടെ രാജിയെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് രണ്ട് പുതുമുഖങ്ങൾ മന്ത്രിസഭയിൽ എത്തുന്നത്.
ഏതെല്ലാം വകുപ്പുകളാണ് ഇരുവർക്കും നൽകുക എന്ന് പുറത്തുവിട്ടിട്ടില്ല. ആതിഷിയെയും സൗരഭ് ഭരദ്വാജിനെയും മന്ത്രിമാരാക്കാനുള്ള തീരുമാനത്തിന് രാഷ്ട്രപതി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ആം ആദ്മി പാര്‍ട്ടി വക്താവായ സൗരഭ് ഭരദ്വാജ് ഡല്‍ഹി ജലവിതരണ വകുപ്പിന്റെ വൈസ് ചെയര്‍മാനാണ്. സർക്കാറിലും പാർട്ടിയിലും കാര്യമായ ഉത്തരവാദിത്തങ്ങൾ കെജ്രിവാൾ അദ്ദേഹത്തെ ഏൽപിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പും വൈദ്യുതിയും ആഭ്യന്തരവും സൗരഭ് ഭരാദ്വാജിന് നൽകുമെന്നാണ് സൂചന. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് ആതിഷി. വിദ്യാഭ്യാസം, തൊഴിൽ, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ആതിഷിക്ക് നൽകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.