കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത പുതിയ നേപ്പാൾ ഭൂപടത്തിന് ദേശീയ അസംബ്ലിയുടെയും അംഗീകാരം.നേപ്പാൾ അതിർത്തിയോടു ചേർന്ന് ഉത്തരാഖണ്ഡിലുള്ള ലിപുലേഖ് ചുരം, കാലാപാനി, ലിംപിയാധുര പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ ശനിയാഴ്ച നേപ്പാൾ പാർലമെൻറിെൻറ അധോസഭയായ ജനപ്രതിനിധി സഭ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയിരുന്നു.
ഉപരിസഭകൂടി ഐകകണ്ഠേന്യ അംഗീകരിച്ചതോടെ പ്രസിഡൻറിന് കൈമാറുകയും അദ്ദേഹം ഒപ്പിട്ടാൽ ഭൂപടം നിലവിൽ വരുകയും ചെയ്യും. 372 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂപ്രദേശമാണ് നേപ്പാൾ ഭൂപടത്തിലുള്ളത്.
നേപാളിന്റെ നടപടിയിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി സുബ്രമണ്യൻ സ്വാമി രംഗത്തെത്തി. കേന്ദ്രത്തിന്റെ വിദേശ നയത്തിൽ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് ബി.ജെ.പി എം.പിയുടെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.