ന്യൂഡൽഹി: ദേശീയ പിന്നാക്ക വിഭാഗ കമീഷൻ ഇല്ലാതാക്കി ഭരണഘടനാ പദവിയോടെ ഒ.ബി.സി കമീഷൻ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ രാജ്യസഭയിൽ ബഹളം. സർക്കാർ നടപടി ഒ.ബി.സി വിഭാഗങ്ങളുടെ സംവരണം കുറക്കുന്നതാണെന്ന് കുറ്റപ്പെടുത്തി സമാജ്വാദി പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സഭാ നടപടി സ്തംഭിപ്പിച്ചു.
പട്ടികജാതി^വർഗ, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണകാര്യത്തിൽ ഭരണഘടനാപരമായ നിലപാട് തുടരുമെന്ന് സാമൂഹികനീതി ശാക്തീകരണ മന്ത്രി താവർചന്ദ് ഗെലോട്ട് പറഞ്ഞു. ഒ.ബി.സി കമീഷൻ പട്ടികജാതി, പട്ടികവർഗക്കാർക്ക് കിട്ടുന്നതുപോലെയുള്ള അവകാശങ്ങൾ ഒ.ബി.സിക്കാർക്കും ലഭ്യമാക്കുമെന്ന് മന്ത്രി കൂട്ടിേച്ചർത്തു. പിന്നാക്ക വിഭാഗ കമീഷൻ പിരിച്ചുവിടേണ്ട സാഹചര്യം എന്താണെന്ന് സർക്കാർ വിശദീകരിക്കണമെന്ന് സമാജ്വാദി പാർട്ടിയിലെ രാംഗോപാൽ യാദവ് പറഞ്ഞു. സംവരണം അവസാനിപ്പിക്കാനുള്ള ആർ.എസ്.എസിെൻറ കാര്യപരിപാടിയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. സാമൂഹിക പുരോഗതി നേടിയ യാദവ, കുർമി, േലാധ, കുശ്വാഹ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽനിന്ന് ഒഴിവാക്കിവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാംഗോപാലിനോട് ബി.എസ്.പി, കോൺഗ്രസ് അംഗങ്ങളും യോജിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.