ന്യൂഡൽഹി: നാവികസേനക്ക് 26 റഫാൽ പോർവിമാനങ്ങൾ, രണ്ട് സ്കോർപീൻ അന്തർവാഹിനികൾ എന്നിവ ഫ്രാൻസിൽനിന്ന് വാങ്ങാനുള്ള പദ്ധതി പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ആയുധ സമ്പാദന സമിതി അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസിൽ എത്തിക്കഴിഞ്ഞിരിക്കേ, ഈ അംഗീകാരം സാങ്കേതിക നടപടി മാത്രമാണ്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോദി വെള്ളിയാഴ്ച നടത്തുന്ന ചർച്ചക്ക് ശേഷം കരാർ പ്രഖ്യാപനം ഉണ്ടാകും. പടക്കോപ്പ് വാങ്ങാനുള്ള ഏതു നിർദേശവും പ്രതിരോധ മന്ത്രി അധ്യക്ഷനായ ആയുധ സമ്പാദന സമിതി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ, നേരത്തെ രൂപപ്പെടുത്തിയ ചട്ടങ്ങളിൽ മാറ്റം വരുത്തി 36 റഫാൽ വിമാനങ്ങൾ നേരത്തെ വാങ്ങിയത് വൻവിവാദം ഉയർത്തിയിരുന്നു. പുതിയ ഇടപാടിന്റെ വിശദാംശങ്ങൾ കരാർ പ്രഖ്യാപനത്തോടെയാണ് പുറത്തുവരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.