തൃശൂർ: രണ്ടായിരം രൂപ നോട്ടിെൻറ അച്ചടി റിസർവ് ബാങ്ക് നിർത്തി. ചെറിയ നോട്ടുകൾക്കുള്ള ആവശ്യം പരിഗണിച്ച് 200 രൂപ നോട്ടിെൻറ അച്ചടി തുടങ്ങിയ സാഹചര്യത്തിലാണ് 2,000 രൂപ നോട്ടിെൻറ അച്ചടി നിർത്തിയതെന്ന് ആർ.ബി.െഎ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ധനകാര്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 200 രൂപ നോട്ട് അടുത്തമാസം അവസാനത്തോടെ പ്രചാരത്തിലെത്തും. ഇൗ വർഷം അവസാനം ഇതിെൻറ അച്ചടി പൂർത്തിയാകുന്നതോടെ ചെറിയ നോട്ടുകൾക്ക് അനുഭവപ്പെടുന്ന ക്ഷാമം നികത്താൻ കഴിയുെമന്നാണ് ആർ.ബി.െഎ കരുതുന്നത്.
പിൻവലിക്കപ്പെട്ട 1,000 രൂപ നോട്ടിനെക്കാൾ മൂല്യം വരുന്ന 2,000 രൂപ നോട്ട് ഇതിനകം അച്ചടിച്ചെങ്കിലും ബാങ്കുകളിലും എ.ടി.എമ്മുകളിലും ഇതിന് ഇപ്പോഴും കാര്യമായ പ്രചാരം കിട്ടിയിട്ടില്ല. ഉയർന്ന മൂല്യം തന്നെയാണ് കാരണം. അഞ്ഞൂറിെൻറ നോട്ട് കഴിഞ്ഞാൽ പിന്നെയുള്ളത് 2,000 ആണ്. ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് 200 രൂപ നോട്ട് ഇറക്കുന്നത്.
പിൻവലിക്കപ്പെട്ട 500, 1,000 രൂപ നോട്ടുകൾക്ക് പകരം അന്ന് പ്രചാരത്തിൽ ഉണ്ടായിരുന്നതിെൻറ 84 ശതമാനം പുതിയ നോട്ടുകൾ എത്തിയിട്ടുണ്ടെന്നാണ് എസ്.ബി.െഎ പറയുന്നത്. 7.4 ലക്ഷം കോടി മൂല്യം വരുന്ന 3.7 ദശലക്ഷം 2000ത്തിെൻറ നോട്ടുകൾ ഇതിനകം എത്തിയിട്ടുണ്ട്. ഇൗമാസം 19ന് എസ്.ബി.െഎയുടെ സാമ്പത്തിക ഗവേഷണ വിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് പ്രചാരത്തിലുള്ള നോട്ടിെൻറ 5.4 ശതമാനം ബാങ്കുകളുടെ പക്കലുണ്ട്. നോട്ട് അസാധുവാക്കലിന് മുമ്പ് ഇത് 3.8 ശതമാനമായിരുന്നു.
ഇതിനർഥം, ബാങ്കുകളിലോ എ.ടി.എമ്മുകളിലോ അധികം പണം നീക്കിയിരിപ്പുണ്ടെന്നാണ്. അതിൽ അധികവും രണ്ടായിരത്തിെൻറ നോട്ടാണെന്നും എസ്.ബി.െഎ പറയുന്നു. എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുന്നത് കുറയാൻ പ്രധാന കാരണം രണ്ടായിരത്തിെൻറ നോട്ടാണെന്ന നിഗമനവും ബാങ്കിനുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ബാങ്കുകൾക്ക് ആർ.ബി.െഎ നൽകുന്ന നൽകുന്ന രണ്ടായിരത്തിെൻറ നോട്ടിൽ കുറവ് വന്നിരുന്നു. ഇൗ കുറവ് നാൾക്കുനാൾ അധികരിക്കുകയാണ്. അതിനിടക്കാണ് നോട്ട് അച്ചടി നിർത്തിയിരിക്കുന്നത്.
പകരം അഞ്ഞൂറിെൻറ നോട്ട് പഴയതിനെക്കാൾ അധിക തോതിൽ വരുന്നുണ്ട്. 200 രൂപ നോട്ട് വരുന്നതോടെ പണമിടപാട് വീണ്ടും ശക്തമാവും. നോട്ട് അസാധുവാക്കലിന് പിന്നാലെ ശക്തിപ്പെടുകയും പിന്നീട് ദുർബലമാവുകയും ചെയ്ത ഡിജിറ്റൽ ഇടപാടുകൾ ഒന്നുകൂടി ക്ഷയിക്കാൻ പുതിയ നോട്ട് വഴിവെക്കുമെന്നാണ് ബാങ്കിങ് വൃത്തങ്ങൾ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.