ന്യൂഡൽഹി: ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ നരേന്ദ്ര മോദിക്ക് അധികാരം േപാകുമെന്നും കേരളത്തിൽ ബി.ജെ.പ ി അക്കൗണ്ട് തുറക്കുമെന്നും അഭിപ്രായ സർവേഫലം. 2018 ഡിസംബർ 15നും 25നും ഇടയിൽ ഇന്ത്യ ടി.വി-സി.എൻ.എക്സ് നടത്തിയ സർവേ ഫല ത്തിലാണ് ഇക്കാര്യമുള്ളത്.
കേരളത്തിൽ കോൺഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്‌ലിം ലീഗിന് രണ്ടും ബി.ജെ .പി, കേരള കോൺഗ്രസ്(എം), ആർ.എസ്.പി പാർട്ടികൾക്ക് ഒന്നു വീതവും സ്വതന്ത്രർക്കു രണ്ടു സീറ്റും ലഭിക്കുമെന്നാണ് പ്രവച നം. എന്നാൽ, ലോക്സഭയിലേക്ക് ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണിക്ക് (എൻ.ഡി.എ) കേവല ഭൂരിപക്ഷം ലഭിക്കില്ല. 272ൽ 15 സീറ്റുകൾ കുറയും.
ആകെയുള്ള 543 മണ്ഡലങ്ങളിലും നടത്തിയ സർവേ പ്രകാരം എൻ.ഡി.എക്ക് 257 സീറ്റുകളേ ലഭിക്കൂ. എസ്.പിയെയും ബി.എസ്.പിയെയും കൂടാതെയുള്ള യു.പി.എ സഖ്യത്തിന് 146 സീറ്റ് കിട്ടും. ബി.ജെ.പിയോ കോൺഗ്രസോ അല്ലാതെ ‘മറ്റൊരു’ പാർട്ടിയാകും കേന്ദ്ര മന്ത്രിസഭാ രൂപീകരണത്തിൽ നിർണായകമാവുകയെന്ന് സർവേ പറയുന്നു. മറ്റ് പാർട്ടികൾക്കെല്ലാംകൂടി 140 സീറ്റാണ് പ്രവചനം. അതോടെ, പാർട്ടികൾ വലിപ്പെചറുപ്പമില്ലാതെ മന്ത്രിസഭാ രൂപീകരണത്തിൽ നിർണായകശക്തിയാകും.
സ്വതന്ത്രരുടെ നിലപാടുപോലും നിർണായകമാകുന്നതാണ് തെരഞ്ഞെടുപ്പെന്നാണ് സർവേ നൽകുന്ന സൂചന. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന തിരഞ്ഞെടുപ്പിനു പിന്നാലെയാണ് സർവേ നടത്തിയത്. ഇതേസംഘം നവംബറിൽ നടത്തിയ സർവേയിൽ 281 സീറ്റുനേടി എൻ.ഡി.എ അധികാരം നിലനിർത്തുമെന്ന് പ്രവചിച്ചിരുന്നു. ഒരുമാസത്തെ ഇടവേളയിൽ നടന്ന അടുത്ത സർവേയിൽ എൻ.ഡി.എക്ക് ‘നഷ്ടമായത്’ 24 സീറ്റ്. അന്ന് യു.പി.എക്ക് 124 സീറ്റായിരുന്നു പ്രവചനം. മറ്റ് പാർട്ടികൾ 138 സീറ്റ് നേടുമെന്നും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.