ഹാൽദിറാമിനെതിരെ ഉറുദു എഴുത്തിനെചൊല്ലി വിദ്വേഷപ്രചാരണം; വേണമെങ്കിൽ സാധനം വാങ്ങി പോകൂയെന്ന് മാനേജർ

ന്യൂഡൽഹി: ഹാൽദിറാമിന്റെ പാക്കറ്റിലെ ഉറുദു എഴുത്തിനെതിരെ വിദ്വേഷ പ്രചാരണത്തിന് ശ്രമിച്ച മാധ്യമപ്രവർത്തകക്ക് ശക്തമായ മറുപടി നൽകി ഷോറൂം മാനേജർ. ഉൽപന്നം സംബന്ധിച്ച വിവരങ്ങൾ ഉറുദുവിൽ പ്രിന്റ് ചെയ്തതിലൂടെ നിങ്ങൾ എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു വനിത റിപ്പോർട്ടറുടെ ചോദ്യം. ഷോറുമിൽ ആളുകൾക്ക് മുമ്പിലായിരുന്നു റിപ്പോർട്ടർ ചോദ്യമുന്നയിച്ചത്.

എന്നാൽ, ചോദ്യത്തിന് തനിക്ക് മറുപടി നൽകാനാവില്ലെന്ന് ഹാൽദിറാമിന്റെ വനിത മാനേജർ പ്രതികരിച്ചു. വീണ്ടും ഇതേ ചോദ്യമുന്നയിച്ചതോടെ പാക്കറ്റിൽ ആളുകളുടെ ജീവന് ഹാനികരമാവുന്നതായതൊന്നുമില്ല. നിങ്ങൾക്ക് വേണമെങ്കിൽ ഇതു വാങ്ങാം. അല്ലെങ്കിൽ ഉടനെ തന്നെ ഷോറൂമിൽ നിന്നും പുറത്ത് പോകണമെന്നും മാനേജർ മാധ്യമപ്രവർത്തകയോട് ആവശ്യപ്പെട്ടു.

വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ട്വിറ്ററിൽ ഇതിനെ സംബന്ധിച്ച ചർച്ചയും സജീവമായി. റെയിൽവേയിലും കറൻസിയിലും ഉറുദു ഉള്ളതിനാൽ അതും നിരോധിക്കുമോയെന്നായിരുന്നു ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യം.



Tags:    
News Summary - News Reporter Harasses Haldirams Manager For Urdu Packaging on Navratri Namkeen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.