ന്യൂസ് ക്ലിക് കേസ്: പ്രബീർ പുരകായസ്തയുടെയും അമിത് ചക്രവർത്തിയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: ന്യൂസ് ക്ലിക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്തയുടെയും എച്ച്.ആർ മാനേജർ അമിത് ചക്രവർത്തിയുടെയും ജുഡീഷ്യൽ കസ്റ്റഡി ഡിസംബർ 22 വരെ നീട്ടി. ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് പ്രബീറിനെയും അമിത്തിനെയും കോടതിയിൽ ഹാജരാക്കുകയായിരുന്നു.

ഒക്ടോബർ 10 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇരുവരും. നേരത്തെ, കേസ് നടപടികളുടെ ഭാഗമായി തെളിവുകൾ ശേഖരിക്കുകയാണെന്നും അതിനാൽ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്നുമുള്ള പ്രോഷിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതി ജുഡീഷ്യൽ കസ്റ്റഡി അനുവദിച്ചത്.

എന്നാൽ, പ്രോഷിക്യൂഷൻ ആവശ്യം പ്രബീർ പുരകായസ്തയുടെ അഭിഭാഷകൻ എതിർത്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഒരു ദിവസം പോലും ചോദ്യം ചെയ്യാതിരുന്നത് ഏജൻസിയുടെ സ്വഭാവം വെളിവാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ ചുമത്തി പ്രബീർ പുരകായസ്തയെയും അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്. സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിർന്ന മാധ്യമപ്രവർത്തകരുടെ വീടുകളിലടക്കം 30 കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീണ്ട റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയായിരുന്നു നടപടി.

Tags:    
News Summary - Newsclick Row: Delhi Court extends Prabir Purkayastha, Amit Chakravarty's Judicial Custody till Dec 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.