ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരായ അന്വേഷണം പൂർത്തിയാക്കുന്നതിന് ഡൽഹി പൊലീസിന് കോടതി 60 ദിവസം കൂടി അനുവദിച്ചു. വാർത്ത പോർട്ടലിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ത, എച്ച്.ആർ മേധാവി അമിത് ചക്രവർത്തി എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി കോടതി സ്പെഷൽ ജഡ്ജ് ഹർദീപ് കൗർ ജനുവരി 20 വരെ നീട്ടി.
ചൈന അനുകൂല പ്രചാരണത്തിനായി പണം സ്വീകരിച്ചുവെന്ന ആരോപണത്തിൽ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ പ്രകാരമാണ് പോർട്ടലിനെതിരെ കേസെടുത്തത്. അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി പൊലീസ് കൂടുതൽ സമയം ചോദിച്ചിരുന്നു. ഒക്ടോബർ മൂന്നിനാണ് പ്രബീർ പുർകായസ്തയെയും അമിത് ചക്രവർത്തിയെയും ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്.
ഇന്ത്യയുടെ പരമാധികാരം തകർക്കാനും രാജ്യത്തിനെതിരെ ശത്രുത വളർത്താനും ന്യൂസ് ക്ലിക്കിന് ചൈനയിൽനിന്ന് വൻതോതിൽ പണം ലഭിച്ചുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ പീപ്ൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം (പി.എ.ഡി.എസ്) എന്ന കൂട്ടായ്മയുമായി പ്രബീർ പുർകായസ്ത ഗൂഢാലോചന നടത്തിയെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.