അടുത്ത മേയർ എ.എ.പിയിൽ നിന്ന് -നയം മാറ്റി ഡൽഹിയിലെ ബി.ജെ.പി

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ഭൂരിപക്ഷം നേടിയതുകൊണ്ട് അടുത്ത മേയർ എ.എ.പിയിൽ നിന്നായിരിക്കുമെന്ന് ബി.ജെ.പി. ബി.ജെ.പി ശക്തമായ പ്രതിപക്ഷമായിരിക്കുമെന്നും ഡൽഹി ബി.ജെ.പി പ്രസിഡന്റ് ആദേശ് ഗുപ്ത പറഞ്ഞു. ഒരു തരത്തിലുള്ള അഴിമതിയും അനുവദിക്കില്ലെന്നും പാർട്ടി നിരീക്ഷ സമിതിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എ.എ.പിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും മേയർ സ്ഥാനം തങ്ങൾക്കാണെന്നായിരുന്നു ബി.ജെ.പി നേര​ത്തേ അവകാശപ്പെട്ടത്. ഉദാഹരണമായി ചണ്ഡീഗഡിലെ കാര്യമാണ് സൂചിപ്പിച്ചത്. അവിടെ മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചത് എ.എ.പിയാണ്, എന്നാൽ മേയർ സ്ഥാനത്ത് ബി.ജെ.പിയാണ് എന്നായിരുന്നു വാദം. 35 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 14സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എ.എ.പി മാറിയെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

Tags:    
News Summary - Next mayor will be from AAP says Delhi BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.