ന്യൂഡൽഹി: ഗംഗയിൽ നിരവധി മൃതദേഹങ്ങൾ ഒഴുകി നടന്ന സംഭവത്തിൽ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്. രണ്ട് സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ജൽ ശക്തി മന്ത്രാലയം സെക്രട്ടറിക്കുമാണ് നോട്ടീസ് നൽകിയത്. നാലാഴ്ചക്കുള്ളിൽ പ്രശ്നത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കമീഷൻ നിർദേശിച്ചു.
മൃതദേഹങ്ങൾ ഗംഗയിൽ തള്ളുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ സർക്കാറുകൾ പരാജയപ്പെട്ടുവെന്ന് കമീഷൻ നിരീക്ഷിച്ചു. ദേശീയ ജൽ ശക്തി മന്ത്രാലയത്തിെൻറ നിർദേശങ്ങൾക്ക് വിരുദ്ധമായാണ് മൃതദേഹങ്ങൾ ഗംഗയിൽ തള്ളുന്നതെന്നും കമീഷൻ വ്യക്തമാക്കി.
ഒരാൾക്കും ഗംഗയെ മലിനമാക്കാൻഅധികാരമില്ല. നദിയെ ഉപജീവിച്ച് കഴിയുന്നവർക്ക് വലിയ ബുദ്ധിമുട്ട് മൃതദേഹങ്ങൾ തള്ളുന്നത് മൂലമുണ്ടാകുന്നുണ്ടെന്നും കമീഷൻ പറഞ്ഞു. ഗംഗയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ തള്ളുകയാണെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് കമീഷൻ ഇടപെടൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.