ന്യൂഡൽഹി: അൽഖാഇദക്കു വേണ്ടി രാജ്യത്തു ഗൂഢാലോചന നടത്തുന്നയാളെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ മദ്റസാധ്യാപകെന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റു ചെയ്തു.
ആഗോള ഭീകരസംഘടനയായ അൽഖാഇദയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രാജ്യവിരുദ്ധ പ്രവർത്തനം നടത്താൻ പദ്ധതിയിട്ട 10 ഭീകരർക്കെതിരെ കഴിഞ്ഞ സെപ്റ്റംബർ 11ന് എൻ.ഐ.എ കേസെടുത്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് മുർഷിദാബാദ് സ്വദേശി അബ്ദുൽ മുഅ്മിൻ െമാണ്ടൽ (32) എന്നയാളെ അറസ്റ്റ് ചെയ്തതെന്നും എൻ.ഐ.എ വക്താവ് അവകാശപ്പെട്ടു.
റായ്പുരിലെ ദാറുൽ ഹുദ ഇസ്ലാമിയ മദ്രസയിൽ അധ്യാപകനായ മൊണ്ടൽ, അൽഖാഇദ അംഗങ്ങൾ സംഘടിപ്പിച്ച ഗൂഢാലോചന യോഗങ്ങളിൽ പങ്കെടുത്തുവെന്നും അന്വേഷണ ഏജൻസി പറയുന്നു. മൊണ്ടാലിെൻറ വീട്ടിൽ റെയ്ഡു നടത്തി ചില വസ്തുക്കൾ പിടിച്ചെടുത്തുവെന്നും കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേർ പിടിയിലായെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എൻ.ഐ.എ വക്താവ് അറിയിച്ചു.
മൊണ്ടാലിനെ ഡൽഹിക്ക് കൊണ്ടുപോകാൻ മുർഷിദാബാദ് കോടതി അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.