ലഖ്നോ: യു.പി നിയമസഭയിൽ സ്ഫോടക വസ്തു കണ്ടെത്തിയതിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) അന്വേഷണം തുടങ്ങി. ലഖ്നോയിലെത്തിയ എൻ.െഎ.എ സംഘം സ്ഫോടകവസ്തു കെണ്ടത്തിയ സ്ഥലം പരിശോധിച്ചു. സഭയിലെ മാർഷൽസ്, ശുചീകരണ ജീവനക്കാർ എന്നിവരെ ചോദ്യം ചെയ്തുവരുകയാണ്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും സംഭവത്തെക്കുറിച്ച് ദുരൂഹതയേറുകയാണ്. തെളിവൊന്നും കിട്ടാതെ യു.പി െപാലീസ് ഇരുട്ടിൽ തപ്പുകയാണ്.
ഭീകരാക്രമണ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കനത്ത സുരക്ഷാസന്നാഹമുള്ള നിയമസഭാ മന്ദിരത്തിലേക്ക് ഇത്ര സ്ഫോടകശേഷിയുള്ള വസ്തു എങ്ങനെ ഒളിച്ചുകടത്തി എന്നത് അന്വേഷണ ഏജൻസികളെ കുഴക്കുന്നു. സമ്മേളനം നടക്കുേമ്പാൾ പൊലീസ് നായ്ക്കളെ വിന്യസിക്കാറുണ്ട്. ഇവക്കുപോലും സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നത് പൊലീസിനെ അമ്പരപ്പിക്കുന്നു. എം.എൽ.എമാർ സഭയുടെ സുരക്ഷ അധികൃതരുമായി സഹകരിക്കാറില്ലെന്ന് മുതിർന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു.
നിയമസഭ കെട്ടിട സമുച്ചയം മുഴുവൻ സുരക്ഷവലയത്തിലാണെന്ന് എ.ഡി.ജി.പി ആനന്ദ് കുമാർ പറഞ്ഞു. അട്ടിമറി പ്രവർത്തനങ്ങൾ തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. യു.പി നിയമസഭ അങ്കണത്തിൽ പൊലീസിനെയും മറ്റു സേന വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി 109 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതായും പൊലീസ് അറിയിച്ചു.
ഇൗ മാസം 12ന് തൂപ്പുജോലിക്കാർ സഭയിലെ ബെഞ്ചിനടിയിൽനിന്ന് മാരകശേഷിയുള്ള പ്ലാസ്റ്റിക് സ്ഫോടകവസ്തുപൊതി കണ്ടെത്തിയതായി മുഖ്യമന്ത്രിയാണ് അറിയിച്ചത്. പ്രതിപക്ഷ നേതാവ് രാം ചൗധരിയുടെ ഇരിപ്പിടത്തിൽനിന്ന് മൂന്നാമത്തെ ബെഞ്ചിെൻറ അടിയിലായാണ് 150 ഗ്രാം വരുന്ന വെളുത്ത െപാടിയുടെ പൊതി കണ്ടത്. സമാജ്വാദി പാർട്ടി എം.എൽ.എയുടെ ഇരിപ്പിടമാണ് ഇവിടെ. സ്പീക്കറുടെ പോഡിയത്തിനടുത്തായാണ് പ്രതിപക്ഷ നേതാവിെൻറ ഇരിപ്പിടം.
പൊടി ഫോറൻസിക് പരിശോധനക്ക് അയച്ചപ്പോഴാണ് അതിശക്തമായ സ്ഫോടക േശഷിയുള്ള പെറ്റ്എൻ (പെൻറഎൈറത്രിറ്റോൾ ടെട്രനൈട്രേറ്റ്) ആണെന്ന് കണ്ടെത്തിയത്. നൈട്രോഗ്ലിസറിൻ കുടുംബത്തിൽപ്പെട്ട പെറ്റ്എൻ കരിഞ്ചന്തയിൽ ലഭിക്കുന്ന മാരകശേഷിയുള്ള സ്ഫോടകവസ്തുവാണ്. 2011ൽ 17പേർ കൊല്ലപ്പെട്ട ഡൽഹി ഹൈകോടതി സ്ഫോടനത്തിൽ പെറ്റ്എൻ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.