ന്യൂഡൽഹി: പാക് പിന്തുണയോടെ ഇന്ത്യക്കെതിരായ നീക്കം നടത്തിയെന്ന കുറ്റത്തിൽ കശ്മീർ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയെ ഡൽഹി കോടതി ഒരുമാസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിരോധിത സംഘടനയായ ‘ദുഖ്തരാനെ മില്ലത്ത്’ മേധാവിയാണ് ആസിയ.
10 ദിവസത്തെ എൻ.െഎ.എ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ആസിയയെയും രണ്ട് വനിത സഹപ്രവർത്തകരെയും കഴിഞ്ഞ ദിവസമാണ് ജില്ല കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡിയിൽ കൂടുതൽ ചോദ്യം െചയ്യേണ്ട ആവശ്യമില്ലെന്ന് എൻ.െഎ.എ അറിയിച്ചതിനെ തുടർന്നാണ് മൂവരെയും ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇവരെ തിഹാർ ജയിലിലാണ് പാർപ്പിക്കുക. ആസിയക്ക് പുറമെ, സോഫി ഹഫ്മീദ, നാഹിദ നസ്റീൻ എന്നിവരാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.