ഖലിസ്താൻ വിഘടനവാദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം ഇനാം പ്രഖ്യാപിച്ച് എൻ.ഐ.എ

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ ഖലിസ്താൻ വിഘടനവാദി നേതാക്കളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻ.ഐ.എ.

ഹർവീന്ദർ സിങ് സന്ദു, ലക്ബീർ സിങ് സന്ദു എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

പരമിന്ദർ സിങ് കെയ്റ, സത്നാം സിങ്, യാദ്‍വീന്ദർ സിങ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിൽ ഇവർ ഭീകരപ്രവർത്തനം നടത്തിയിട്ടുണ്ടെന്നാണ് എൻ.ഐ.എ കണ്ടെത്തൽ.

നിരോധിത സംഘടനയായ ബാബർ ഖൽസ ഇന്റർനാഷണലിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും പണം സ്വരൂപിക്കുകയും ചെയ്തുവെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ത്യയും കാനഡയും തമ്മിൽ ഖലിസ്താൻ വിഘടനവാദത്തിന്റെ പേരിൽ ബന്ധം വഷളാവുന്നതിനിടെയാണ് എൻ.ഐ.എ നടപടി. നേരത്തെ ഖലിസ്താൻ വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളായിരുന്നു.

Tags:    
News Summary - NIA intensifies crackdown on Khalistani terrorists amid Indo-Canada row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.