ശ്രീനഗര്‍: പ്രമുഖ വിഘടനവാദി നേതാവായ സയ്യിദ് അലി ഷാ ഗീലാനിയുടെ മകൻ നസീം ഗീലാനിക്കും ഹ ുർറിയത്ത് കോൺഫറൻസ് ചെയർമാൻ മിര്‍വാഇസ് ഉമര്‍ ഫാറൂഖിനും ദേശീയ അന്വേഷണ ഏജൻസി വീണ്ടും ഹാജരാകൽ നോട്ടീസ് അയച്ചു. ഭീകരപ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായാണ് എൻ.െഎ.എ നോട്ടീസ് അയച്ചത്. മാർച്ച് 18, 19 തിയതികളിൽ ഡൽഹിയിലെ എൻ.െഎ.എ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മാർച്ച് 11 ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇരുവർക്കും നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതേ ദിവസം ഹാജരാകത്തതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് അയച്ചത്.
തീവ്രവാദികൾക്ക് സാമ്പത്തിക സാഹായം നൽകിയെന്ന കേസിൽ അന്വേഷണത്തിെൻറ ഭാഗമായി ഫെബ്രുവരി 26ന് മിർവാഇസ് ഉള്‍പ്പെടെയുള്ള കശ്മീരി നേതാക്കളുടെ വീടുകളില്‍ എൻ.െഎ.എ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, പെൻ ഡ്രൈവ്, ഡി.വി.ആറുകൾ, മറ്റ് തരത്തിലുള്ള കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു.
കശ്മീര്‍ പൊലീസിെൻറ സഹായത്തോടെ ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്മാന് യാസീന്‍ മാലിക്, അശ്റഫ് സെഹറായ്, ഷബീര്‍ ഷാ, സഫര്‍ ഭട്ട്, മസ്റത്ത് ആലം തുടങ്ങിയവരുടെ വീടുകളിലും അന്ന് പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.