പുൽവാമ ഭീകരാക്രമണം: ആറാമത്തെ പ്രതിയും പിടിയിൽ

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്​ ആറാമത്തെ പ്രതിയെ എൻ.ഐ.എ അറസ്​റ്റ്​ ചെയ്​തു. ജമ്മുകശ്​മീരിലെ ബുദ്​ഗാം ജില്ലയിലെ ഫുൾട്ടിപുരയിൽ നിന്നുള്ള മുഹമ്മദ്​ ഇക്​ബാൽ റാത്തറാണ്​ അറസ്​റ്റിലായത്​. ജെയ്​ഷെ മുഹമ്മദ്​ തീവ്രവാദി മുഹമ്മദ്​ ഉമർ ഫാറൂഖിനെ സഹായിച്ചത്​ ഇയാളെന്നാണ്​ എൻ.ഐ.എ പറയുന്നത്​. 

ഭീകരാക്രമണത്തിനായുള്ള കുഴിബോംബുകൾ സ്ഥാപിച്ചത് മുഹമ്മദ്​ ഉമർ ഫാറൂഖി​​െൻറ നേതൃത്വത്തിലാണെന്നാണ്​ എൻ.ഐ.എ കണ്ടെത്തൽ. മറ്റൊരു കേസുമായി ബന്ധപ്പെട്ട്​ റാത്തർ 2018 സെപ്​റ്റംബർ മുതൽ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​. പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ റാത്തറിനെ ചോദ്യം ചെയ്യാനായി ഏഴ്​ ദിവസം  കസ്​റ്റഡിയിൽ വിട്ടു. 

റാത്തറി​​െൻറ അറസ്​റ്റോടെ പുൽവാമ ഭീകരാക്രമണത്തിൽ എൻ.ഐ.എ അറസ്​റ്റ്​ ചെയ്​തവരുടെ എണ്ണം ആറായി. കഴിഞ്ഞ ഫെബ്രുവരി 14ന്​​  നടന്ന ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്​ ജവാൻമാരാണ്​ വീരമൃത്യു വരിച്ചത്​. 

Tags:    
News Summary - NIA makes 6th arrest in 2019 Pulwama attack, key JeM aide held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.