ന്യൂഡൽഹി: ജമ്മുകശ്മീരിലെ അനഭിമത പ്രവർത്തനങ്ങൾക്ക് ഹുർരിയത് കോൺഫറൻസ് നേതാവ് അലിഷാ ഗീലാനിക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയായ എൻ.െഎ.എയുടെ നടപടി. പാകിസ്താനിൽ നിന്ന് പണം പറ്റിയെന്നതിനെക്കുറിച്ച് അന്വേഷണ നടപടി തുടങ്ങി.
പാകിസ്താനിലെ ഭീകര സംഘങ്ങളിൽ നിന്ന് പണം പറ്റുന്നതായി ഒളികാമറ ദൃശ്യങ്ങളിൽ കുറ്റസമ്മതം നടത്തുന്ന നയിംഖാൻ, ലശ്കറെ ത്വയ്യിബ നേതാവ് ഹാഫിസ് മുഹമ്മദ് സഇൗദ് എന്നിവർക്കെതിരെയും ഇതിനൊപ്പം ഇൗ കേസിൽ അന്വേഷണം നടക്കുന്നുണ്ട്. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പായി പ്രാഥമികാന്വേഷണ നടപടികളാണ് നടന്നു വരുന്നത്. പ്രാഥമികാന്വേഷണ രജിസ്റ്ററിൽ തെഹ്രീക്കെ ഹുർരിയതിെൻറ ഫാറൂഖ് അഹ്മദ് ധർ, ഘാസി ജാവേദ് എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണ രജിസ്റ്ററിലുള്ളവരെ ചോദ്യം ചെയ്യാൻ എൻ.െഎ.എ സംഘം വെള്ളിയാഴ്ച ശ്രീനഗറിലെത്തി. ഹാഫിസ് സഇൗദ് പാകിസ്താനിലാണെന്നാണ് കരുതുന്നത്. പ്രാഥമിക അന്വേഷണ രജിസ്റ്ററിൽ ഉൾപ്പെടുത്തിയാൽ, എൻ.െഎ.എ മുമ്പാകെ ഹാജരാകാൻ അവരോട് ആവശ്യപ്പെടാം. എന്നാൽ അറസ്റ്റു ചെയ്യാൻ പറ്റില്ല. ബുർഹാൻ വാനി കൊല്ലപ്പെട്ട ശേഷം കശ്മീരിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് എൻ.െഎ.എയുടെ നടപടിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.