കശ്​മീര്​ വിഘടനവാദികളുടെ വീടുകളിൽ എൻ.​െഎ.എ റെയ്​ഡ്​

ന്യൂഡൽഹി: കാശ്​മീർ താഴ്​വരയിൽ വിഘടനവാദികളുടെ വീടുകളിൽ എൻ.​െഎ.എ റെയ്​ഡ്. മിർ​ൈവസ്​ ഉമർ ഫാറൂഖ്​ ഉൾപ്പെടെയുള്ളവ രുടെ താമസസ്​ഥലങ്ങളിലാണ്​ പരിശോധന നടത്തിയത്​. തീവ്രവാദത്തിന്​ ഫണ്ട്​ ശേഖരിക്കുന്നുവെന്ന കേസിലാണ്​ പരിശോധന.

പ്രാദേശിക പൊലീസും സി.ആർ.പി.എഫും പ്ര​ദേശം വളഞ്ഞ്​ തെരച്ചിൽ നടത്തുകയാണ്​. ശ്രീനഗറിലെ വിവിധയിടങ്ങളിലും തെരച്ചിൽ നടത്തുന്നുണ്ട്​.

മിർ​ൈവസ്​ ഉമർ ഫാറൂഖിനെ കൂടാതെ ഹുർറിയത്​ നേതാവ്​ സയ്യിദ്​ അലി ഷാ ഗീലാനിയുടെ മകൻ നയീം ഗീലാനി, ജമ്മു കശ്​മീർ ലിബറേഷൻ ഫ്രണ്ട്​ നേതാവ്​ യാസീൻ മാലിക്​, ഷാബിർ ഷാ, അശ്​റഫ്​ സെഹ്​റായി, സഫർ ഭട്ട്​ എന്നിവരുടെ വീടുകളിലാണ്​ റെയ്​ഡ്​ നടന്നത്​.

വെള്ളിയാഴ്​ച മുതൽ യാസീൻ മാലിക്​ പൊലീസ്​ കസ്​റ്റഡിയിലാണ്​. ഷാബിർ ഷാ 2017 ജൂലൈ മുതൽ ഡൽഹി തിഹാർ ജയിലിലുമാണ്​.

Tags:    
News Summary - NIA raids separatists in Kashmir -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.