മുംബൈ: അംബാനി ഭീഷണി കേസിൽ അറസ്റ്റിലായ മുൻ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെയോടൊപ്പം നക്ഷത്ര ഹോട്ടലിൽ കണ്ട യുവതി എൻ.െഎ.എ കസ്റ്റഡിയിൽ. വ്യാഴാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിൽവെച്ചാണ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മീരാറോഡിലെ വാടക ഫ്ലാറ്റിൽ എൻ.െഎ.എ തിരച്ചിൽ നടത്തിയിരുന്നു. സച്ചിൻ വാസെ ട്രൈഡൻറ് ഹോട്ടലിലെ '1964' നമ്പർ മുറിയിൽ താമസിച്ചിരുന്നു. അന്ന് പണമെണ്ണുന്ന യന്ത്രവുമായി സച്ചിനൊപ്പം യുവതിയെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടിരുന്നു.
ഹോട്ടൽ, ബാറുടമകളിൽനിന്ന് സച്ചിൻ പിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചത് യുവതിയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അർധരാത്രി ബാറുകളിലും റസ്റ്റാറൻറുകളിലും റെയിഡ് നടത്തുന്ന സമയത്താണ് സച്ചിൻ നക്ഷത്ര ഹോട്ടലിൽ താമസിച്ചത്. ജ്വല്ലറി ഉടമയാണ് ട്രാവൽ ഏജൻസി മുഖേന മുറി ബുക്ക് ചെയ്തതും വാടകയായ 12 ലക്ഷം രൂപ നൽകിയതും. അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ബന്ധപ്പെട്ട ഏജൻസികളെ അറിയിച്ചതായി എൻ.െഎ.എ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.