ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അഞ്ച് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. ഇന്ന് ഉച്ചക്ക് 12.30 ഓടെ എൻ.ഐ.എ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്തെത്തും. ഡൽഹിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും ഇവരോടൊപ്പമുണ്ടാകും.
പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ കനത്ത ജാഗ്രതയാണ്. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയാണ് ഭീകരാക്രമണമുണ്ടായത്.
അഞ്ച് സൈനികരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. പരിക്കേറ്റ സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷെ അനൂകൂല സംഘടനയായ പീപ്പ്ൾസ് ആന്റി ഫാസിസ്റ്റ് ഫ്രന്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നാല് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് സംശകയിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.