ന്യൂഡൽഹി: കേരളത്തിൽ മിശ്രവിവാഹം കഴിക്കുന്ന ദമ്പതികളെ പിടിക്കാനുള്ള പര്യവേക്ഷണയാത്രക്ക് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) ഇറങ്ങിയിരിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇത്തരത്തിലുള്ള 89 ദമ്പതികളെ ഇതുവരെ ഏജൻസി ചോദ്യംചെയ്തു.
ഇന്ത്യയുടെ തുറന്ന സമീപനത്തിെൻറ ചിഹ്നമായി സമുദായം മാറി വിവാഹം കഴിക്കുന്നതിനെ ആഘോഷിക്കുന്നതിന് പകരമാണ് അവരെ കുറ്റക്കാരെന്ന് സംശയിക്കുന്നതെന്നും സി.പി.എം മുഖപത്രമായ ‘പീപ്ൾസ് ഡെമോക്രസി’യിലെ ‘ഹാദിയ അവളുടെ ജീവിതത്തിെൻറ നിയന്ത്രണം കൈയാളെട്ട’ എന്ന ലേഖനത്തിൽ വൃന്ദ കുറ്റപ്പെടുത്തി.
ഇത്തരം വിവാഹങ്ങൾെക്കതിരെ ഹിന്ദുത്വ മതഭ്രാന്തന്മാർ ഉപയോഗിക്കുന്ന ‘ലവ് ജിഹാദ്’ എന്ന വാക്കിന് നിയമപരമായ അംഗീകാരം ഉന്നത കോടതികൾ നൽകിയെന്നതാണ് ഏറ്റവും അസുഖകരമായ സംഗതി- വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.