മു​ഇൗ​നു​ദ്ദീ​െൻറ മൊ​ഴി പു​റ​ത്ത്​; കേ​ര​ള​ത്തി​ലും ​െഎ.​എ​സ്​ ആ​ക്ര​മ​ണ​ത്തി​ന്​ പ​ദ്ധ​തി​യി​െ​ട്ട​ന്ന്​ എ​ൻ.​െ​എ.​എ

ന്യൂഡൽഹി: ദുരൂഹ സാഹചര്യത്തിൽ കാസർകോടുനിന്ന് കാണാതാവുകയും െഎ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുകയും ചെയ്യുന്ന മുഇൗനുദ്ദീൻ പാറക്കടവത്ത് എൻ.െഎ.എക്ക് നൽകിയ മൊഴി പുറത്ത്. ഫെബ്രുവരി 14ന് അബൂദബിയിൽനിന്ന് പിടികൂടിയ മുഇൗനുദ്ദീനെ ചോദ്യം ചെയ്തതി​െൻറ വിശദാംശങ്ങൾ എൻ.െഎ.എ വൃത്തങ്ങൾതന്നെയാണ് മാധ്യമങ്ങൾക്ക് നൽകിയത്. കേരളത്തിലും െഎ.എസ് ആക്രമണത്തിന് പദ്ധതിയിട്ടുവെന്ന് മുഇൗനുദ്ദീൻ മൊഴി നൽകിയതായി എൻ.െഎ.എ പറഞ്ഞു.

െഎ.എസ് ഇസ്ലാമിനും മുസ്ലിംകൾക്കും കൂടുതൽ അപകടം വരുത്തിവെക്കുമെന്ന് പ്രചരിപ്പിച്ച ജമാഅത്തെ ഇസ്ലാമി, അഹ്മദിയ പ്രസ്ഥാനങ്ങളെയും അവർ ലക്ഷ്യമിട്ടുവെന്നും എൻ.െഎ.എ വ്യക്തമാക്കി. ഏതാനും ഹിന്ദു നേതാക്കളെയും ലക്ഷ്യമിട്ടിരുന്നത്രെ. എൻ.െഎ.എയിൽനിന്നുള്ള  വിവരങ്ങൾ എന്ന പേരിൽ ടൈംസ് ഒാഫ് ഇന്ത്യയാണ് വിവരങ്ങൾ പുറത്തുവിട്ടത്. വാർത്തയോട് എൻ.െഎ.എ പ്രതികരിച്ചിട്ടില്ല. 

ഇന്ത്യയിലെ ആക്രമണ പദ്ധതി ചർച്ചചെയ്യുന്നതിനായി ‘ടെലിഗ്രാം’ വഴി അവർ വിവിധ ഗ്രൂപ്പുകൾതന്നെ ആരംഭിച്ചിരുന്നുവെന്നാണ് മുഇൗനുദ്ദീ​െൻറ മൊഴികളിെലാന്നായി എൻ.െഎ.എ പറയുന്നത്. അത്തരമൊരു ഗ്രൂപ്പായ  ‘ബാബ് അൽ നൂറി’ൽ മുഇൗനുദ്ദീനും അംഗമായിരുന്നു. കഴിഞ്ഞ വർഷം കൊച്ചിയിൽ ജമാഅത്തെ ഇസ്ലാമി നടത്തിയ പരിപാടിക്കിടെ ആക്രമണം നടത്തണമെന്ന് ഗ്രൂപ്പിൽ ഒരംഗം അഭിപ്രായപ്പെട്ടു. ഹിന്ദുത്വ പ്രഭാഷകനായ രാഹുൽ ഇൗശ്വർ ഇൗ ചടങ്ങിൽ പെങ്കടുത്തിരുന്നുവെന്നും അത്തരം പരിപാടികളെയാണ് ലക്ഷ്യമിടേണ്ടതെന്നും ഇൗ അംഗം പറഞ്ഞു. ഇൗ പരിപാടി നടക്കുന്നതിന് സമീപമാണ് ജൂതപള്ളിയെന്ന് മുഇൗനുദ്ദീനും അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ടിപ്പർ ലോറി ഇടിച്ചു കയറ്റണമെന്നും മുഇൗനുദ്ദീൻ നിർദേശിച്ചുവത്രെ.

കേരളത്തിൽനിന്ന് കാണാതായവരിൽ അഞ്ച് പേരെ ഇറാഖ് അതിർത്തിയിൽ കണ്ടുവെന്നും മുഇൗനുദ്ദീൻ മൊഴി നൽകിയതായി എൻ.െഎ.എ അറിയിച്ചു. കാണാതായവർ അഫ്ഗാനിസ്താനിലെ നാൻഗർഹാറിലുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അബൂദബിയിൽനിന്ന് തെഹ്റാനിലേക്ക് പോകുന്നതിനിടെയാണ് മറ്റു മലയാളികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കാസർകോടുനിന്ന് കാണാതായ ഷജീർ അബ്ദുല്ലയും ഇൗ യാത്രയിലുണ്ടായിരുന്നു. തെഹ്റാൻ നഗരത്തിൽനിന്ന് ഏതാനും കിലോമീറ്റർ മാറി മശ്ഹദ്  എന്ന സ്ഥലത്തുവെച്ചാണ് കേരളത്തിൽനിന്നുള്ള കുറച്ചുപേർ െഎ.എസ് നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് പോയതായി അറിഞ്ഞത്.

ഇതിൽ അഞ്ച് പേരെ ഇറാഖ് അതിർത്തിയിൽ കണ്ടുമുട്ടി. ഡോ. ഇജാസ്, മർവാൻ, മൻസാദ്, ഹഫീസുദ്ദീൻ എന്നീ നാല് ആളുകളുടെ പേരും മുഇൗനുദ്ദീൻ ഒാർത്തെടുത്തു. കഴിഞ്ഞ ജൂണിലായിരുന്നു ഇൗ സംഭവം. ഇറാഖിൽ നിന്ന് പിന്നീട് മുഇൗനുദ്ദീൻ അബൂദബിയിലേക്ക് തന്നെ തിരിച്ചുവന്നു. എന്നാൽ, ഷജീറിനെക്കുറിച്ച് വിവരമില്ലെന്നും മുഇൗനുദ്ദീൻ പറഞ്ഞതായി എൻ.െഎ.എ വൃത്തങ്ങൾ പറഞ്ഞു. 

Tags:    
News Summary - NIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.