നിഖിലുമായി വിവാഹം ഇന്ത്യയിൽ അസാധുവെന്ന്​ നുസ്​റത്ത്​ ജഹാൻ എം.പി; അസാധുവാക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന്​ നിഖിൽ ജെയ്​ൻ

ന്യൂഡൽഹി: പാർലമെൻറംഗം നുസ്​റത്ത്​ ജഹാനും നിഖിൽ ജെയ്​നുമായുളള വിവാഹത്തെ ചൊല്ലി ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഇരുവരും. തുർക്കി നിയമ പ്രകാരം തുർക്കിയിൽ നടന്നതായതിനാൽ ഈ വിവാഹം ഇന്ത്യയിൽ അസാധുവാണെന്നായിരുന്നു നുസ്​റത്ത്​ ജഹാ​െൻറ പ്രതികരണം. എന്നാൽ, വിവാഹം അസാധുവാക്കാൻ കൊൽക്കത്തയിൽ അപേക്ഷ നൽകിയിട്ടു​െണ്ടന്ന്​ നിഖിൽ ജെയ്​ൻ മറുപടി പറഞ്ഞു. 2020 നവംബറിനു ശേഷം പിരിഞ്ഞാണ്​ താമസിക്കുന്നതെന്നും നിഖിൽ ജെയ്​ൻ അറിയിച്ചു.

ത​െൻറ ആഭരണങ്ങളും മറ്റു ആസ്​തികളും എടുത്തതായും സ്വത്ത്​ തിരിമറി നടത്തിയതായും നേരത്തെ നുസ്​റത്ത്​ ജഹാൻ ആരോപിച്ചിരുന്നു. ''ഇന്ത്യയിൽ വ്യത്യസ്​ത മതക്കാർക്കിടയിലെ വിവാഹത്തിന്​ പ്രത്യേക വിവാഹ നിയമ പ്രകാരം അനുമതി തേ​േടണ്ടത്​ ആവശ്യമാണെങ്കിലും ഉണ്ടായില്ല. കോടതി നിയമപ്രകാരം ഇത്​ വിവാഹമല്ല, ഒന്നിച്ചുള്ള ജീവിതം മാത്രമാണ്​. അവിടെ വിവാഹ മോചനത്തി​െൻറ പ്രശ്​നം ഉദിക്കുന്നില്ല. ഞങ്ങൾ തമ്മിൽ നേരത്തെ പിരിഞ്ഞുജീവിക്കുകയാണ്​. സ്വകാര്യ ജീവിതമായതിനാൽ പറയാതിരുന്നതാണ്​''- നുസ്​റത്ത്​ ജഹാൻ വാർത്താ കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - Nikhil Jain reacts to Nusrat Jahan's statement on marriage, says filed for annulment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.