ന്യൂഡൽഹി: കേന്ദ്ര അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാരെ നിയമിച്ചു. രാഹുൽ രസഗോത്രയാണ് ഇൻഡോ തിബത്തൻ പൊലീസ് (ഐ.ടി.ബി.പി) മേധാവി.
നിനാ സിങ്ങിനെ സി.ഐ.എസ്.എഫ് (വ്യവസായ സുരക്ഷ സേന ) മേധാവിയായും നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ.
അനീഷ് ദയാൽ സിങ്ങാണ് സി.ആർ.പി.എഫിന്റെ (സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്) പുതിയ ഡയറക്ടർ ജനറൽ. വിവേക് ശ്രീവാസ്തവയെ ഫയർ സർവിസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.