പട്ന: ലോക്ഡൗണിനെത്തുടർന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അന്തർസംസ്ഥാന തൊഴിലാളികൾ ഉൾപെടുന്ന അപകടങ്ങൾക്ക് അറുതിയാകുന്നില്ല. ചെവ്വാഴ്ച രാവിലെ ബിഹാറിലെ ഭഗൽപൂരിൽ ബസും ട്രക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് അന്തർ സംസ്ഥാനതൊഴിലാളികൾ മരിച്ചു.
ഭഗൽപുർ ജില്ലയിലെ നൗഗച്ചിയയിൽ ദേശീയ പാത 31ലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെന്നിമാറി അരികിലെ കിടങ്ങിലേക്ക് ലോറി മറിയുകയായിരുന്നു. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ട്രക്ക് ഡൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. അപകടത്തിൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സൈക്കിളുകളിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികൾ പാതി വഴിയിൽ വെച്ച് ട്രക്കിൽ കയറുകയായിരുന്നുവെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാവിലെ മഹാരാഷ്ട്രയിൽ നടന്ന സമാനമായ മറ്റൊരു അപകടത്തിൽ മൂന്ന് അന്തർസംസ്ഥാന തൊഴിലാളികളും ബസ് ഡ്രൈവറും മരണപ്പെട്ടിരുന്നു. സോളാപൂരിൽ നിന്നും തൊഴിലാളികളുമായി നാഗ്പൂരിലേക്ക് പുറപ്പെട്ട ബസാണ് യവാത്മലിൽ ട്രക്കുമായി കൂട്ടിയിടിച്ചത്. 22 തൊഴിലാളികൾക്ക് പരിക്കേറ്റു. ശ്രമിക് ട്രെയിനിൽ ഝാർഖണ്ഡിലേക്ക് മടങ്ങാനിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.
തിങ്കളാഴ്ച അർധരാത്രി ഉത്തർ പ്രദേശിൽ ട്രക്ക് മറിഞ്ഞ് മുന്ന് അന്തർസംസ്ഥാന തൊഴിലാളികൾ മരിച്ചിരുന്നു. ഝാൻസി -മിർസാപുർ ഹൈവേയിൽ നടന്ന അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.