കോവിഡ് രോഗിയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തത്​ 70 പേർ; ഒമ്പത് പേര്‍ക്ക് വൈറസ്​ ബാധ 

മുബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധയുണ്ടായിരുന്നെന്ന് സംശയിച്ചിരുന്ന വ്യക്തിയുടെ സംസ്​കാര ചടങ്ങുകളില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് വൈറസ്​ ബാധ സ്ഥിരീകരിച്ചു. ​സംസ്​കാര ചടങ്ങുകളിൽ 20 ലധികം ആളുകൾ പ​ങ്കെടുക്കരുതെന്ന കേന്ദ്രസർക്കാർ മാർഗനിർദേശം ലംഘിച്ച്​ 70 പേർ പ​ങ്കെടുത്തിരുന്നു. 

മേയ്​ എട്ടിനാണ്​ ഉല്ലാസ്​നഗർ സ്വദേശിയായ അമ്പതുകാരൻ മരിച്ചത്​.  മരണശേഷമാണ് ഇയാളുടെ പരിശോധനാ ഫലം  പുറത്തുവന്നത്. മരിച്ചയാൾ കോവിഡ്​ പോസിറ്റീവാണെന്നറിഞ്ഞതോടെ ചടങ്ങിൽ പ​ങ്കെടുത്തവരെ ക​െണ്ടത്താനുള്ള ശ്രമം നടത്തിയിരുന്നു. തുടർന്ന്​ ഒരു കുടുംബത്തിലെ ഒമ്പത്​ പേർക്ക്​ ​വൈറസ്​ ബാധിച്ചതായി കണ്ടെത്തി. 

കോവിഡ്​ സംശയമുള്ളതിനാൽ മൃതദേശം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞായിരുന്നു ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്. ഇദ്ദേഹത്തിൻെറ പരിശോധനാ ഫലം വരുന്നതിന് വരെ പ്ലാസ്റ്റിക് ഷീറ്റ് മാറ്റരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ശവസംസ്‌കാര വേളയില്‍ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, മൃതദേഹം വീട്ടിലെത്തിച്ച ഉടനെ ബന്ധുക്കള്‍ ഈ പ്ലാസ്റ്റിക് ആവരണം അഴിച്ചുമാറ്റുകയും സാധാരണ നടത്താറുള്ള എല്ലാ ചടങ്ങുകളും നടത്തുകയുമായിരുന്നെന്ന് ഉല്ലാസ് നഗര്‍ മുന്‍സിപല്‍ കോര്‍പറേഷന്‍ വക്താവ് പറഞ്ഞു. ശവസംസ്‌കാര ചടങ്ങില്‍ 70 പേര്‍ പങ്കെടുക്കുകയും വന്നവരെല്ലാം മൃതദേഹത്തിന് അടുത്ത് പോവുകയും ചെയ്തിരുന്നെന്നും അദ്ദേഹം അറിയിച്ചു.

മരിച്ചയാൾ കോവിഡ്​ പോസിറ്റീവ്​ ആണ്​ എന്നറിഞ്ഞിത്​ പിന്നാലെ സംസ്​കാര ചടങ്ങിനെത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചിരുന്നു. തുടർന്നാണ്​ രോഗലക്ഷണങ്ങളുള്ള ഒമ്പതുപേരുടെ സാമ്പിളുകൾ പരിശോധിക്കുകയും വൈറസ്​ ബാധിതരാണെന്ന്​ സ്ഥിരീകരിക്കുകയും ചെയ്​തത്​. ഇതോടെ ഉല്ലാസ് നഗറില്‍ ആകെ രോഗികളുടെ എണ്ണം 89 ആയി. ചടങ്ങിനെത്തിയ നിരവധി പേരുടെ ഫലം പുറത്തുവരാനുണ്ട്​

Tags:    
News Summary - Nine test coronavirus positive after 70 attend funeral of Covid-19 suspect - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.