മോദിസർക്കാറിന്‍റെ ഒമ്പതു വർഷം; ഒമ്പതു ചോദ്യങ്ങളുമായി കോൺഗ്രസ്​

ന്യൂ​ഡ​ൽ​ഹി: മേ​യ്​ 30ന്​ ​ഒ​മ്പ​തു​ വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന മോ​ദി​സ​ർ​ക്കാ​റി​നോ​ട്​ വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, സാ​മൂ​ഹി​ക നീ​തി അ​ട​ക്ക​മു​ള്ള ഒ​മ്പ​തു​ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ത്ത​രം തേ​ടി​യു​ള്ള ചോ​ദ്യാ​വ​ലി​യ​ട​ങ്ങി​​യ ബു​ക്​​ലെ​റ്റ്​ കോ​ൺ​ഗ്ര​സ്​ പു​റ​ത്തി​റ​ക്കി. ഭ​ര​ണ​കാ​ല​ത്തെ വ​ഞ്ച​ന​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തോ​ട് നി​രു​പാ​ധി​കം മാ​പ്പു പ​റ​യ​ണ​മെ​ന്നും മേ​യ്​ 30ന്​ ​സ​ര്‍ക്കാ​ര്‍ മാ​പ്പു​ദി​ന​മാ​യി ആ​ച​രി​ക്ക​ണ​മെ​ന്നും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്​​റാം ര​മേ​ശ്​ ആ​വ​ശ്യ​പ്പെ​ട്ടു.

മോദിസർക്കാറിന്‍റെ ഒമ്പതു വർഷം; ഒമ്പതു ചോദ്യങ്ങളുമായി കോൺഗ്രസ്​

1. പ​ണ​പ്പെ​രു​പ്പ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും: രാ​ജ്യ​ത്ത്​ പ​ണ​പ്പെ​രു​പ്പ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും റോ​ക്ക​റ്റ്​ വേ​ഗ​ത്തി​ൽ കു​തി​ച്ചു​യ​രു​ന്ന​തും സ​മ്പ​ന്ന​ര്‍ കൂ​ടു​ത​ല്‍ സ​മ്പ​ന്ന​രും ദ​രി​ദ്ര​ര്‍ കൂ​ടു​ത​ല്‍ ദ​രി​ദ്ര​രു​മാ​കു​ന്ന​തും പൊ​തു​സ്വ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ക്ക് വി​ല്‍ക്കു​ന്ന​തും എ​ന്തു​കൊ​ണ്ട്​​?

2. കൃ​ഷി​യും ക​ര്‍ഷ​ക​രും: കാ​ര്‍ഷി​ക നി​യ​മ​ങ്ങ​ള്‍ റ​ദ്ദാ​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ള്‍ പാ​ലി​ക്ക​പ്പെ​ടാ​ത്ത​തും മി​നി​മം താ​ങ്ങു​വി​ല നി​യ​മ​പ​ര​മാ​യി ഉ​റ​പ്പ് ന​ല്‍കാ​ത്ത​തും ക​ര്‍ഷ​ക വ​രു​മാ​നം ഒ​മ്പ​തു​ വ​ര്‍ഷ​മാ​യി​ട്ടും ഇ​ര​ട്ടി​യാ​ക്കാ​ത്ത​തും എ​ന്തു​കൊ​ണ്ട്​?

3. അ​ഴി​മ​തി​യും ച​ങ്ങാ​ത്ത​വും: സു​ഹൃ​ത്ത്​ അ​ദാ​നി​ക്ക് പ്ര​യോ​ജ​ന​പ്പെ​ടാ​ന്‍ എ​ൽ.​ഐ.​സി​യി​ലും എ​സ്.​ബി.​ഐ​യി​ലും ആ​ളു​ക​ള്‍ ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കി നി​​ക്ഷേ​പി​ച്ച സ​മ്പാ​ദ്യം​ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ത്​ എ​ന്തി​നാ​ണ്​?

4. ചൈ​ന​യും ദേ​ശീ​യ സു​ര​ക്ഷ​യും: ​18 കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ന​ട​ത്തി​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ര്‍ ഇ​ന്ത്യ​ന്‍ പ്ര​ദേ​ശം വി​ട്ടു​ന​ൽ​കാത്തതും ആ​ക്ര​മ​ണ ത​ന്ത്ര​ങ്ങ​ള്‍ തു​ട​രു​ക​യും ചെ​യ്യു​ന്ന​ത്?

5. സാ​മൂ​ഹി​ക സൗ​ഹാ​ർ​ദം: എ​ന്തി​നാ​ണ്​ ബോ​ധ​പൂ​ര്‍വം വി​ദ്വേ​ഷ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ങ്ങ​ള്‍ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യും സ​മൂ​ഹ​ത്തി​ല്‍ ഭ​യ​ം വ​ള​ര്‍ത്തു​ക​യും ചെ​യ്യു​ന്ന​ത്?

6. സാ​മൂ​ഹി​ക​നീ​തി: സ്ത്രീ, ​ദ​ലി​ത്, എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ല്‍ മൗ​നം പാ​ലി​ക്കു​ക​യും ജാ​തി സെ​ന്‍സ​സ് എ​ന്ന ആ​വ​ശ്യ​ത്തെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​ത്​ എ​ന്തി​ന്​?​

7. ജ​നാ​ധി​പ​ത്യ​വും ഫെ​ഡ​റ​ലി​സ​വും: ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളെ​യും ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ​യും ഒ​മ്പ​തു​ വ​ർ​ഷം​കൊ​ണ്ട്​ ദു​ര്‍ബ​ല​പ്പെ​ടു​ത്തി​യ​ത് എ​ന്തി​നാ​ണ്​? പ്ര​തി​പ​ക്ഷ പാ​ര്‍ട്ടി​ക​ളോ​ടും നേ​താ​ക്ക​ളോ​ടും പ്ര​തി​കാ​ര രാ​ഷ്ട്രീ​യം പ്ര​യോ​ഗി​ക്കു​ന്ന​തും ജ​ന​ങ്ങ​ളാ​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍ക്കാ​റു​ക​ളെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ പ​ണ​ബ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​തും എ​ന്തി​നാ​ണ്​?

8. ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍: ദ​രി​ദ്ര​രു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​നു​ള്ള ബ​ജ​റ്റ്​ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ചും നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യും ദു​ര്‍ബ​ല​മാ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ട്?

9. കോ​വി​ഡ് കെ​ടു​കാ​ര്യ​സ്ഥ​ത: 40 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളു​ടെ ദാ​രു​ണ മ​ര​ണ​മു​ണ്ടാ​യി​ട്ടും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​തും ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​ക്കു​ന്ന പെ​ട്ടെ​ന്നു​ള്ള ലോ​ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ​തും എ​ന്തി​നാ​യി​രു​ന്നു​?

Tags:    
News Summary - Nine years of Modi government-Congress with nine questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.