ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിെൻറ ആരവത്തിലാണ്. പ്രചാരണവും വോട്ട് വിനിയോഗിക്കാ നുള്ള കാമ്പയിനുകളും മുക്കിലും മൂലയിലും സജീവമാണ്. എന്നാൽ, ഇത്തവണ തങ്ങൾ വോട്ട് ചെയ് യാനില്ല എന്ന നിലപാടിലാണ് രാജ്യത്തിെൻറ മനഃസാക്ഷിയുലച്ച കൂട്ടബലാത്സംഗത്തിൽ കൊല ്ലപ്പെട്ട ‘നിർഭയ’യുടെ മാതാപിതാക്കളായ ആശ ദേവിയും ബദ്രിനാഥ് സിങ്ങും. ‘നീതി ഉറപ്പാ ക്കും’ എന്ന വിവിധ പാർട്ടികളുടെ വ്യാജ വാഗ്ദാനത്തിൽ മനംമടുത്താണ് ഇൗ തീരുമാനം.
രാഷ്ട്രീയ പാർട്ടികളുടെ അനുകമ്പയും വാഗ്ദാനങ്ങളും തട്ടിപ്പായിരുന്നു എന്ന് അവർ പറഞ്ഞു. മകളുടെ കൊലയാളികൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നമ്മുടെ തെരുവുകൾ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമല്ല. രാജ്യം അരക്ഷിതമാണ്. അമ്മമാർ പെൺകുട്ടികൾ വീടുവിട്ടാൽ ആധിയിലാണ്. എല്ലാ സർക്കാറുകളും നമ്മളെ പറ്റിച്ചു. അതുകൊണ്ട് വോട്ട് ചെയ്യാനേ തോന്നുന്നില്ല -ആശ ദേവി പറഞ്ഞു.
സർക്കാർ 2013ലെ ബജറ്റിൽ പ്രഖ്യാപിച്ച ‘നിർഭയ ഫണ്ട്’ കൃത്യമായി ഉപയോഗിച്ചിട്ടില്ല. തെരുവുകളിൽ മതിയായ വെളിച്ചം പോലുമില്ല -ബദ്രിനാഥ് സിങ് ആരോപിച്ചു.
2012 ഡിസംബർ 16നാണ് പാരാമെഡിക്കൽ വിദ്യാർഥിനിയായിരുന്ന ‘നിർഭയ’ ഓടുന്ന ബസിൽ കൂട്ടബലാത്സംഗത്തിനിരയായത്. 11 ദിവസത്തിനുശേഷം അവൾ സിംഗപ്പൂരിലെ ആശുപത്രിയിൽ മരിച്ചു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലുപേരെ ഉടൻ തൂക്കിക്കൊല്ലണമെന്ന ഹരജി കഴിഞ്ഞ ഡിസംബറിൽ സുപ്രീം കോടതി തള്ളിയിരുന്നു. അതിനുമുമ്പ്, തങ്ങൾക്കെതിരായ ഡൽഹി ഹൈകോടതിയുടെ വധശിക്ഷാവിധി പുനഃപരിശോധിക്കണമെന്ന മൂന്ന് പ്രതികളുടെ ഹരജിയും സുപ്രീംകോടതി തള്ളുകയുണ്ടായി. പ്രതികളിൽ ഒരാൾ പുനഃപരിശോധന ഹരജി നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.