മുംബൈ: ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദി പ്രമുഖരുടെ കള്ളപ്പണം വെളുപ്പിച്ചതായി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. 90 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ കച്ചവടത്തിെൻറ മറവില്‍ മാറ്റി നല്കി എന്നാണ് കണ്ടെത്തൽ. നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ ഒറ്റ ദിവസം 5,200 പേര് വജ്രക്കല്ലുകളും ആഭരണങ്ങളും വാങ്ങിയതായാണ് രേഖകള്‍.
ഇതിനിടയില്‍, നീരവ് മോദിയുടെ അമ്മാവെൻറ പേരിലുളള ഗീതാഞ്ജലി ജംസിെൻറ കണക്കുകളില്‍ അഞ്ച് വര്‍ഷം മുമ്പ് വന്‍ തിരിമറി കണ്ടെത്തിയിരുന്നതായി കമ്പനിയുടെ മുന്‍ എം.ഡി സന്തോഷ് ശ്രീവാസ്തവ വെളിപ്പെടുത്തി. ഇക്കാര്യം മെഹുല്‍ ചോക്സിയെ അറിയിച്ചപ്പോള്‍ ശമ്പളം വാങ്ങി സ്ഥലംവിടാനായിരുന്നു പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. മെഹുല്‍ വ്യാജ വജ്രങ്ങള്‍ വിറ്റതായും അമിത വില ഈടാക്കിയതായും ശ്രീവാസ്തവ ആരോപിച്ചു.
തിങ്കളാഴ്ച ഗീതാഞ്ജലി ജംസില്‍ മൂന്ന് ഉന്നതര്‍ രാജിവെച്ചതായി കമ്പനി ഓഹരി വിപണിയെ അറിയിച്ചു. ഡയറക്ടര്‍ കൃഷ്ണ സങ്കമേശ്വരന്, ചീഫ് ഫിനാന്‍ഷ്യല്‍ ഉദ്യോഗസ്ഥന് ചന്ദ്രകാന്ത് കര്‍കരെ, കമ്പനി സെക്രട്ടറി പന്‍ഖുരി വാറങ്കെ എന്നിവരാണ് രാജിവെച്ചത്. മുന്‍ ജനറല്‍ മാനേജര്‍മാര്‍ ഉൾപ്പെടെ 13 പഞ്ചാബ് നാഷനല്‍ ബാങ്ക് (പി.എന്‍.ബി) ഉദ്യോഗസ്ഥരെയും നീരവ് മോദിയുടെ കമ്പനികളുടെ നാല് ഡയറക്ടര്‍മാരെയും തിങ്കളാഴ്ച സി.ബി.ഐ ചോദ്യംചെയ്തു. തട്ടിപ്പ് നടന്ന പി.എന്‍.ബിയുടെ ദക്ഷിണ മുംബൈ ബ്രാഡി ഹൗസ് ശാഖ സി.ബി.ഐ സീല്‍ ചെയ്തു.
മുംബൈ, പുണെ എന്നിവിടങ്ങളില്‍ ഉൾപ്പെടെ 39 ഇടങ്ങളിലാണ് തിങ്കളാഴ്ച എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി ) തിരച്ചില്‍ നടത്തിയത്. ഈ റെയിഡില്‍ 22 കോടി രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2011 മുതലാണ് നിയമവിരുദ്ധമായി നീരവ് മോദിയുടെ കമ്പനികള്‍ക്ക് പി.എന്‍.ബി ജാമ്യപത്രം നല്കിത്തുടങ്ങിയത്. മറ്റ് ബാങ്കുകളുടെ ശാഖയില്‍നിന്ന് പണം സ്വരൂപിക്കുന്ന സ്വിഫ്റ്റ് സംവിധാനത്തില്‍ സ്വാഭാവികമായും നാല് പേര് തമ്മില്‍ ആശയവിനിമയം നടക്കും. എന്നാല്‍, ഈ തട്ടിപ്പില്‍ നാല് പേരുടെ റോളും മുന്‍ ഡെ. ജനറല്‍ മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി തന്നെ നിര്‍വഹിച്ചതായാണ് സംശിക്കുന്നത്.
ഏഴു വര്‍ഷം നടന്ന തട്ടിപ്പ് ബാങ്കിെൻറ ഓഡിറ്ററും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇതുവരെ കാണാെത പോയി എന്നതില്‍ ദുരൂഹതയുണ്ടെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നു.
ഈ ഉദ്യോഗസ്ഥരുടെ വിവരങ്ങളും 2011നും 2017നും ഇടയിലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളും സമർപ്പിക്കാന്‍ സി.ബി.ഐ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. ഇതിനിടയില്‍ പി.എന്‍.ബി മേധാവി നല്കിയ വിശദീകരണം സെൻട്രല്‍ വിജിലന്‍സ് കമീഷന് തൃപ്തിയായില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.