നീരവ് മോദി പ്രധാനമന്ത്രിയുടെ ദാവോസ് സംഘത്തിൽ ഇല്ലായിരുന്നുവെന്ന് കേന്ദ്രം 

ന്യൂഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്കി​​​​​​​​​​​​ൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ്​ മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ചിത്രത്തിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ദാവോസിൽ നടന്ന സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ നീരവ് ഇല്ലായിരുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. 

ദാവോസിൽവെച്ച് നീരവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ല. സ്വന്തം നിലയിലാണ് അയാൾ ദാവോസിൽ എത്തിയത്. സി.ഐ.എ സംഘത്തോടൊപ്പമാണ് നീരവ് ചിത്രം എടുക്കാനായി വന്നത്. പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച രീതി അപലപനീയമാണെന്നും മന്ത്രി പറഞ്ഞു. 

മദ്യ വ്യവസായി വിജയ് മല്യക്ക് മുൻ പ്രധാനമന്ത്രി സഹായം നൽകിയിരുന്നതായും മന്ത്രി ആരോപിച്ചു. നിരവധി വൻകിടക്കാരും കോൺഗ്രസ് േനതാക്കളും ഉൾപ്പെടുന്ന ചിത്രങ്ങൾ തങ്ങളുടെ പക്കലുണ്ട്.  എന്നാൽ, അത്തരം തരംതാഴ്ന്ന നിലയിലേക്ക് തങ്ങൾ പോകില്ലെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - NiravModi did not meet PM Modi at Davos says Union Minister Ravi Shankar Prasad -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.