ന്യൂഡൽഹി: വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിർഭയ കേസ് പ്രതി മുകേഷ് സിങ് നൽകിയ ഹരജി ഡൽഹി കേ ാടതി തള്ളി. സംഭവ ദിവസം ഡൽഹിയിൽ ഇല്ലായിരുെന്നന്ന് അവകാശെപ്പട്ട് നൽകിയ ഹരജിയാണ് അഡീഷനൽ സെഷൻസ് ജഡ്ജി ധർ േമന്ദ്രറാണ തള്ളിയത്.
2012 ഡിസംബർ 17ന് രാജസ്ഥാനിൽ അറസ്റ്റ് ചെയ്യപ്പെട്ട മുകേഷിനെ ഡൽഹിയിലേക്ക് കൊണ്ടുവന്നതാണെന്നും സംഭവ ദിവസമായ ഡിസംബർ 16ന് ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നുമാണ് ഹരജിയിൽ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ബാലിശമായ വാദമാണ് മുകേഷ് ഉന്നയിക്കുന്നതെന്നും വധശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
തിഹാർ ജയിലിൽ പീഡിപ്പിക്കെപ്പെട്ടന്നും ആരോപിച്ചിട്ടുണ്ട്. വൈകാരികമായി പെരുമാറിയ മുകേഷിെൻറ അഭിഭാഷകന് മാർഗനിർദേശങ്ങൾ നൽകണമെന്ന് ബാർകൗൺസിൽ ഓഫ് ഇന്ത്യയോടും കോടതി ആവശ്യപ്പെട്ടു. മാർച്ച് അഞ്ചിന് പുറപ്പെടുവിച്ച മരണ വാറൻറിൽ നിർഭയ കേസിലെ നാലു പ്രതികളെയും മാർച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാനാണ് കോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.